Connect with us

Hi, what are you looking for?

Film News

‘ഫഹദോ മറ്റോ ചെയ്തിരുന്നെങ്കില്‍ ‘ഓസ്‌കാര്‍ ലെവല്‍’ എന്നൊക്കെ വിശേഷിപ്പിക്കുമായിരുന്നു’

ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘കൂമന്‍’ മികച്ച പ്രേക്ഷകപ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്. ആസിഫ് അലിയുടെ തകര്‍പ്പന്‍ പെര്‍ഫോമന്‍സെന്നാണ് ആരാധകരുടെ അഭിപ്രായം. ഏറെ കാലത്തിനു ശേഷം ജീത്തു ജോസഫിന്റെ മറ്റൊരു ത്രില്ലര്‍ ബിഗ് സ്‌ക്രീനില്‍ തെളിയുമ്പോള്‍ പ്രതീക്ഷകളേറെയായിരുന്നു. ത്രസിപ്പിക്കുന്ന ഒരു ത്രില്ലര്‍ അനുഭവം പ്രതീക്ഷിച്ച പ്രേക്ഷകരെ ‘കൂമന്‍’ തെല്ലും നിരാശപ്പെടുത്തിയില്ല. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു ഫെയ്‌സ്ബുക്ക് കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഫഹദോ മറ്റോ ചെയ്തിരുന്നെങ്കില്‍ ‘ഓസ്‌കാര്‍ ലെവല്‍’ എന്നൊക്കെ വിശേഷിപ്പിക്കുമായിരുന്ന പല ഇമോഷന്‍സ്, എസ്‌പ്രേഷന്‍സ് ഒക്കെ വളരെ സിംപിള്‍ ആയി ചെയ്തിട്ടുണ്ട് ആസിഫ്’ എന്ന് ഉണ്ണികൃഷ്ണന്‍ മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

‘ക്വാളിറ്റി കൊണ്‌റ്റെന്റുകള്‍ നല്ല പ്രൊമോഷന്‍ കൊടുത്തു വൈഡ് റിലീസ് ചെയ്യുന്നതില്‍ മോളിവുഡ് ഇന്ത്യയില്‍ നിലവിലുള്ളത്തില്‍ ഏറ്റവും മോശം industry ആണെന്ന് തോന്നിയിട്ടുണ്ട്.
മുന്‍പിറങ്ങിയ ഹെലന്‍, ഹൃദയം, ജനഗനമണ, പത്തൊന്‍മ്പതാം നൂറ്റാണ്ട്, മിന്നല്‍ മുരളി, നായാട്ട് തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത അത്രയും സിനിമകള്‍ക്ക് ഒരു യൂണിവേഴ്‌സല്‍ സബ്‌ജെക്ട് ഉണ്ടായിരുന്നു. അതു മനസിലാക്കി അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തിരുന്നെങ്കില്‍ കുറഞ്ഞത് ഒരെണ്ണമെങ്കിലും കാന്താരയൊ, 777 ചാര്‍ലിയോ പോലെ ശ്രദ്ധിക്കപ്പെട്ടേനെ. പകരം ‘പാന്‍’ ഇന്ത്യന്‍ പടം എന്നും പറഞ്ഞു റിലീസ് ചെയ്യുന്നതോ മരക്കാര്‍ പോലുള്ള പടങ്ങളും.
എത്ര നല്ല പടങ്ങള്‍ ആയാലും കേരളത്തില്‍ പോലും കൃത്യമായൊരു മാര്‍ക്കറ്റിങ് സ്ട്രാറ്റജി ഇല്ല. ഒരു സാധാരണ പടം പോലെ ഇറക്കുന്നു, ആള് കയറിയാല്‍ കേറി, ഇല്ലേല്‍ OTT എന്നതാണ് ഇപ്പോള്‍ അവസ്ഥ.. ഒരു തട്ടിക്കൂട്ട് പടം ആണെങ്കിലും മറ്റു ഇന്‍ഡസ്ട്രികള്‍ നടത്തുന്ന പ്രൊമോഷന്‍ ഈവെന്റുകളുടെ ഏഴയലത്ത് പോലും മോളിവുഡ് ചെയ്യാറില്ല.
ഈ കൂട്ടത്തില്‍ അവസാനമായി ചേര്‍ക്കാനാവുന്ന ഒന്നാണ് ആസിഫിന്റെ കൂമന്‍. അടുത്ത കാലത്ത് കണ്ടതില്‍ വച്ചേറ്റവും പെര്‌ഫെക്ട് ത്രില്ലര്‍.!?? ഒട്ടും തന്നെ ലാഗ് അടിപ്പിക്കാതെ തുടക്കം തൊട്ട് അവസാനം വരെ ഒരേ ഫ്ളോ maintain ചെയ്യാന്‍ കഴിഞ്ഞു എന്നതാണ് കൂമന്റെ വിജയം.

ത്രില്ലര്‍ ചെയ്യാന്‍ മലയാളത്തില്‍ ഇപ്പോള്‍ ജീത്തു ജോസഫ് കഴിഞ്ഞിട്ടേ ആരുമുള്ളൂ.??
ഗിരി എന്ന കഥാപാത്രത്തിന്റെ ഓരോ മാനറിസവും കണ്ടപ്പോള്‍ തോന്നിയൊരു കാര്യമാണ്, മലയാളത്തിലെ ഏറ്റവും underrated ആയ നടനാണ് ആസിഫ്. അത്ര പെര്‌ഫെക്ട് ആയി ആ കഥാപാത്രം ചെയ്തു വച്ചിട്ടുണ്ട്. ഫഹദോ മറ്റോ ചെയ്തിരുന്നെങ്കില്‍ ‘ഓസ്‌കാര്‍ ലെവല്‍’ എന്നൊക്കെ വിശേഷിപ്പിക്കുമായിരുന്ന പല ഇമോഷന്‍സ്, എസ്‌പ്രേഷന്‍സ് ഒക്കെ വളരെ സിംപിള്‍ ആയി ചെയ്തിട്ടുണ്ട് ആസിഫ്. ?? ജാഫര്‍ ഇടുക്കിയും നല്ലൊരു കയ്യടി അര്‍ഹിക്കുന്നു. കേട്ട്യോള്‍ ഒക്കെ ഇറങ്ങിയ സമയത്തെ മാര്‍ക്കറ്റ് വാല്യു കൂടി ഉണ്ടായിരുന്നെങ്കില്‍ കൂമന്‍ ഈസി ആയി സൂപ്പര്‍ ഹിറ്റ് പട്ടം നേടിയേനെ’ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

You May Also Like