Connect with us

Hi, what are you looking for?

Film News

അർജുൻ അശോകൻറെ തീപ്പൊരി ബെന്നിയുടെ പുതിയ പോസ്റ്ററെത്തി

നടൻ അർജുൻ അശോകൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമയാണ് തീപ്പൊരി ബെന്നി.ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് രാജേഷ് മോഹനും ജോജി തോമസും ചേർന്നാണ് നിർവഹിക്കുന്നത്. നേരത്തെ വെള്ളിമൂങ്ങ, ജോണി ജോണി യെസ് അപ്പ തുടങ്ങിയ ചിത്രങ്ങൾക്ക് ഇരുവരും തിരക്കഥയൊരുക്കിയിട്ടുണ്ട്.

ഇപ്പോഴിതാ സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുക. ഫമിന ജോർജാണ് നായിക.അജയ് ഫ്രാൻസിസ് ജോർജ്ജ് ഛായാഗ്രഹണവും ശ്രീരാഗ് സജി സംഗീത സംവിധാനവും തീപ്പൊരി ബെന്നി നിർവഹിക്കുന്നു. എഡിറ്റർ സൂരജ് ഇഎസ്, പ്രൊഡക്ഷൻ ഡിസൈനർ മിഥുൻ ചാലിശ്ശേരി, കോസ്റ്റ്യൂം ഡിസൈനർ ഫെമിന ജബ്ബാർ എന്നിവരും സിനിമയുടെ ഭാഗമാവുന്നുണ്ട്.തീപ്പൊരി ബെന്നി നിർമ്മിക്കുന്നത് ഷെബിൻ ബക്കറാണ്.

അർജുൻ അശോകന്റെതായി അവസാനമെത്തിയത് ‘തുറമുഖ’മാണ്. നിവിൻ പോളി കേന്ദ്ര കഥാപാത്രമായ ചിത്രം ഒരുക്കിയത് രാജീവ് രവിയാണ്. രാജീവ് രവി തന്നെയായിരുന്നു ഛായാഗ്രാഹണം. ഗോപൻ ചിദംബരത്തിന്റേതാണ് തിരക്കഥയും സംഭാഷണവും. എഡിറ്റിംഗ് ബി അജിത്കുമാർ ആണ്. തെക്കേപ്പാട്ട് ഫിലിംസിന്റെയും ക്വീൻ മേരി സിനിമാസിന്റെയും ബാനറുകളിലാണ് സിനിമ നിർമ്മിച്ചത്.ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം പ്രദർശനത്തിനെത്തിയത്.

You May Also Like