അങ്ങനെ നൈറ്റ് പാർട്ടിക്ക് ഒന്നും പോകുന്ന ആളല്ല ഞാൻ, പത്തുമണിക്ക് മുൻപേ കിടന്നുറങ്ങും

2014 ല്‍ രാജീവ് രവി ചിത്രം ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു അഹാന സിനിമയിലെത്തുന്നത്.ഇപ്പോൾ സിനിമയിലെ പ്രമുഖ നടിമാരിൽ ഒരാളാണ് താരം, ക്വാറന്റൈന്‍ സമയത്ത് അഹാനയുടെ വീട്ടിലെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു,…

2014 ല്‍ രാജീവ് രവി ചിത്രം ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു അഹാന സിനിമയിലെത്തുന്നത്.ഇപ്പോൾ സിനിമയിലെ പ്രമുഖ നടിമാരിൽ ഒരാളാണ് താരം, ക്വാറന്റൈന്‍ സമയത്ത് അഹാനയുടെ വീട്ടിലെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, പാട്ടുപാടുന്നതും ഡാന്‍സ് കളിക്കുന്നതും, വര്‍ക്കൗട്ട് ചെയ്യുന്നതുമായ വീഡിയോകള്‍ ഇവർ സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു, ഇവയെല്ലാം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. നടൻ കൃഷ്ണകുമാറിന്റെ മകളാണ് അഹാന,  പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്, കൃഷ്ണകുമാറും മക്കളും എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്.

Ahana Krishna1

അതുകൊണ്ട് തന്നെ ഇവരുടെ കുടുംബ വിശേഷങ്ങൾ എല്ലാം തന്നെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാറുണ്ട്. കൃഷ്ണകുമാറിന്റെ മൂത്ത മകൾ അഹാന സിനിമയിൽ എത്തിയ ശേഷമാണ് താരത്തിന്റെ മറ്റു മക്കളും ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്, മക്കള്‍ക്കൊപ്പം നടന്‍ കൃഷ്ണകുമാറും കൂടാറുണ്ട്. എന്നാല്‍ അമ്മ സിന്ധു എന്നും ക്യാമറയ്ക്ക് പിന്നിലായിരിക്കും.സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ താരം,

Ahana Krishna2

അഹാന പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ അതുകൊണ്ട് ഏറെ ശ്രദ്ധ നേടാറുണ്ട്, മിക്കപ്പോഴും വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായി അഹാന എത്താറുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അഹാന, അതുകൊണ്ട് തന്നെ താരത്തിന്റെ വിശേഷങ്ങൾ ഒക്കെ അറിയുവാൻ ആരാധകർക്ക് വളരെ ഇഷ്ടമാണ്. ഇപ്പോൾ തന്റെ ലൈഫ് സ്റ്റൈലിനെ കുറിച്ച തുറന്ന് പറയുകയാണ് താരം.

Ahana Krishna3

അഹാനയുടെ വാക്കുകൾ ഇങ്ങനെ, ‘പേഴ്‌സണലായി എന്തേലും ഇഷ്ടം കുറവുണ്ടേല്‍ ഒരാളെ അണ്‍ഫോളോ ചെയ്‌തേക്കാം. വെറുതെ എന്തേലും ചപ്പും ചവറും എഴുതിയിട്ടാലും അണ്‍ഫോളോ ചെയ്യാന്‍ തോന്നും. അവരുടെ എന്തെങ്കിലും വര്‍ക്ക് കണ്ടു ഇഷ്ടമായാല്‍ തീര്‍ച്ചയായും ഫോളോ ചെയ്യും. പിന്നെ അവര്‍ നല്ല ഗുഡ് കണ്ടന്റ് ഇടുമായിരിക്കും. ചിലപ്പോള്‍ ഇതൊന്നും ആയിരിക്കില്ല ആ വ്യക്തിയെ എനിക്ക് ഭയങ്കര ഇഷ്ടമായിരിക്കും. തിരുവനന്തപുരം ജീവിതത്തില്‍ നൈറ്റ് പാര്‍ട്ടി അങ്ങനെ ഒന്നും ഉണ്ടാകില്ല. അതുകൊണ്ട് തന്നെ എട്ടുമണിക്ക് മുന്‍പ് വീട്ടില്‍ കയറി പത്ത് മണി ആകുമ്പോള്‍ ഉറങ്ങാന്‍ റെഡി ആകുന്ന കുട്ടികളില്‍ ഒരാളാണ് ഞാന്‍. എന്നാണ് താരം പറയുന്നത്.