ആരാധ്യയ്ക്കും മണി സര്‍ അവസരം നല്‍കി! അവള്‍ ഏറെ സന്തോഷിച്ച നിമിഷം-ഐശ്വര്യ റായ്

മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് ‘പൊന്നിയിന്‍ സെന്‍വന്‍’. റിലീസിനൊരുങ്ങിയ ചിത്രത്തിന്റെ പ്രൊമോഷന്‍ തകര്‍ക്കുകയാണ്. 30നാണ് ചിത്രം തിയ്യറ്ററിലെത്തുക. മുബൈയില്‍ നടന്ന ചിത്രത്തിന്റെ പ്രചരണമാണ് ശ്രദ്ധ നേടുന്നത്. പ്രചരണത്തിന് ഐശ്വര്യ ഉള്‍പ്പെടെയുളള താരങ്ങള്‍ എത്തിയിരുന്നു.…

മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് ‘പൊന്നിയിന്‍ സെന്‍വന്‍’. റിലീസിനൊരുങ്ങിയ ചിത്രത്തിന്റെ പ്രൊമോഷന്‍ തകര്‍ക്കുകയാണ്. 30നാണ് ചിത്രം തിയ്യറ്ററിലെത്തുക.

മുബൈയില്‍ നടന്ന ചിത്രത്തിന്റെ പ്രചരണമാണ് ശ്രദ്ധ നേടുന്നത്. പ്രചരണത്തിന്
ഐശ്വര്യ ഉള്‍പ്പെടെയുളള താരങ്ങള്‍ എത്തിയിരുന്നു. ഒരു ചരിത്ര സിനിമയില്‍ അഭിനയിക്കുന്നതില്‍ മകള്‍ ആരാധ്യയുടെ അഭിപ്രായവും താരം പങ്കുവയ്ക്കുന്നുണ്ട്.
മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു താരം.

‘അവള്‍ ഇതുവരെ ഈ ചിത്രം കണ്ടിട്ടില്ല. കുട്ടികള്‍ക്കു ചരിത്ര സിനിമ കാണുകയെന്നാല്‍ വളരെ ആകാംഷ നല്‍കുന്ന കാര്യമാണ്. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ആരാധ്യ വന്നിരുന്നു. ഷൂട്ടിംഗ് കണ്ട അവളുടെ കണ്ണുകളിലെ ആകാശം തനിക്കു കാണാന്‍ കഴിയുന്നുണ്ടായിരുന്നു’ എന്ന് ഐശ്വര്യ പറയുന്നു.

‘ഒരിക്കല്‍ ആരാധ്യ സെറ്റില്‍ വന്നപ്പോള്‍ മണി സര്‍ ആക്ഷന്‍ പറയാനുളള അവസരം അവള്‍ക്ക് നല്‍കിയിരുന്നു. ഇന്നും അവള്‍ അതു പറഞ്ഞു സന്തോഷിക്കാറുണ്ടന്നും ഐശ്വര്യ പറയുന്നു.

തന്റെ ആദ്യ സിനിമ മണി സാറിനൊപ്പമായിരുന്നു. അദ്ദേഹമാണ് എന്റെ ഗുരുവെന്നും ഐശ്വര്യ പറയുന്നു. ഐശ്വര്യ നാലാം തവണയാണ് മണിരത്നം ചിത്രത്തില്‍ ഭാഗമാകുന്നത്. രാവണ്‍, ഗുരു, ഇരുവര്‍ എന്നിവയായിരുന്നു മുന്‍പു ചെയ്ത പടങ്ങള്‍.