Film News

പുതിയ സംരംഭവുമായി ശ്രീനിവാസൻ വീഡിയോയുമായി വിനീത് ശ്രീനിവാസൻ !!

മലയാളസിനിമയിൽ വളരെ വലിയ സ്ഥാനമാണ് ഇന്ന് ശ്രീനിവാസന് ഉള്ളത്. പതിറ്റാണ്ടുകൾ കൊണ്ട് മലയാള സിനിമയിൽ സജീവമായ താരം നടൻ എന്ന നിലയിൽ മാത്രമല്ല തന്റെ കഴിവ് തെളിയിച്ചിട്ടുള്ളത്. നിർമ്മാതാവായും സംവിധായകനാനും കഥാരചയിതാവായുമെല്ലാം നിരവധി തവണ താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. തുടക്ക കാലത്ത് അധികം ശ്രദ്ധിക്കപ്പെടാഞ്ഞ താരം തന്റെ കഴിവും കഠിനാധ്വാനവും കൊണ്ടാണ് മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തത്. ശ്രീനിവാസനു പിന്നാലെ താരത്തിന്റെ മക്കളും സിനിമയിൽ എത്തിച്ചേർന്നിരുന്നു, ഗായകനായി അരങ്ങേറിയ വിനീത് അഭിനേതാവായും സംവിധായകനായും നിര്‍മ്മാതാവായുമൊക്കെ എത്തിയിരുന്നു. സഹോദരനെ സിനിമയിലേക്ക് പരിചയപ്പെടുത്തിയതും വിനീതായിരുന്നു.

വിനീതിന്റേതായി പുറത്തിറങ്ങിയ ഹൃദയം എന്ന സിനിമ വലിയ വിജയം ആണ് കൈവരിച്ചത്. ഇപ്പോൾ ഈ വിജയത്തിന് പിന്നാലെ സംരംഭത്തിന് ഒരുങ്ങുകയാണ് താരം. വിനീത് തന്നെയാണ് വീഡിയോ രൂപേണ സംരഭത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുന്നത്. കലർപ്പില്ലാത്ത, വിഷമില്ലാത്ത ഭക്ഷണം ഔഷധം ആണെന്ന് അച്ഛൻ ഇപ്പോഴും പറയാറുണ്ട്. ശ്രീനി ഫാംസ് എന്ന സംരഭത്തിലൂടെ അത്തരം ഭഷ്യ ഉൽപ്പനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് അച്ഛൻ ലക്ഷ്യമിടുന്നത്. ശ്രീനിഫാംസിന്റെ ഏറ്റവും വലിയ ഔട്ട്ലറ്റ് ഈ വരുന്ന 19 തീയതി കലൂർ മെട്രോ സ്റ്റേഷനിൽ പ്രവർത്തനം ആരംഭിക്കുന്നതാണ്. എന്നുമാണ് വിഡിയോയിൽ പറയുന്നത്.

Trending

To Top