“ഞങ്ങള്‍ എല്ലാവരും ഇവിടെ ഉണ്ടായിരുന്നു” അജു പങ്കുവെച്ച ഫോട്ടോയിലെ താരത്തെ മനസ്സിലായോ?

യുവ മനസ്സുകളുടെ ഹൃദയം കവര്‍ന്നുകൊണ്ട് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമ തീയറ്ററുകളില്‍ മികച്ച പ്രിതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന എന്നിവരാണ്…

യുവ മനസ്സുകളുടെ ഹൃദയം കവര്‍ന്നുകൊണ്ട് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമ തീയറ്ററുകളില്‍ മികച്ച പ്രിതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന എന്നിവരാണ് നായികമാര്‍. ഇപ്പോളിതാ സിനിമയും ആയി ബന്ധപ്പെട്ട് തന്റെ പഴയകാല ഓര്‍മ്മ പുതുക്കിക്കൊണ്ട് നടന്‍ അജു വര്‍ഗ്ഗീസ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ച ഒരു ഫോട്ടോയാണ് പ്രേക്ഷകരുടെ മനം കവരുന്നത്.

കെ സി ടെക്ക്, വിനീത് ശ്രീനിവാസന്‍ ചിത്രം ഹൃദയം കണ്ടവരാരും ഈ പേര് മറക്കാന്‍ സാധ്യതയില്ല. ഇവിടെയാണ് ഹൃദയം എന്ന സിനിമയുടെ തുടിപ്പ് തുടങ്ങുന്നത്. പ്രണവ് മോഹന്‍ലാല്‍ അവതരിപ്പിച്ച അരുണ്‍ നീലകണ്ഠന്‍ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലെ സുപ്രധാമായ പല മുഹൂര്‍ത്തങ്ങളും കെ സി ജി കോളേജ് ഓഫ് ടെക്‌നോളജിയിലായിരുന്നു (കെ സി ടെക്ക്) ചിത്രീകരിച്ചത്. ഇവിടെ തന്നെയാണ് വിനീതും വിനീതിന്റെ ഭാര്യ വിദ്യയും പഠിച്ചിരുന്നത്.

ഇപ്പോഴിതാ അജു വര്‍ഗ്ഗീസും അവിടെ പഠിച്ചിരുന്ന സമയത്തെ ഒരു ആദ്യകാല ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ്. ”ഞങ്ങളെല്ലാവരും ഇവിടെ ഉണ്ടായിരുന്നു. 2002-2006 ബാച്ച്. കെ സി ടെക്ക്” എന്ന ക്യാപ്ഷനോടു കൂടിയാണ് അജു ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ അജുവിനേയും വിനീതിനെയും കാണാന്‍ സാധിക്കും. തന്റെ കോളേജ് ജീവിതത്തിലെ നിമിഷങ്ങളില്‍ പലതും ഹൃദയത്തിലുണ്ടെന്ന് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു.

രണ്ട് വര്‍ഷത്തോളമുള്ള വിനീത് ശ്രീനിവാസന്റേയും കൂട്ടുകാരുടേയും ഹൃദയ തുടിപ്പായിരുന്നു ഈ സിനിമ. അജു പങ്കുവെച്ചിരിക്കുന്ന പഴയകാല ഫോട്ടോയ്ക്ക നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ആ ഫോട്ടോയിലുള്ള മറ്റ് കൂട്ടുകാരും ഓര്‍മ്മകള്‍ പുതുക്കി കമന്റുകള്‍ പങ്കുവെയ്ക്കുന്നുണ്ട്.