ദിലീപടക്കമുള്ള പ്രതികള്‍ ഫോണ്‍ മാറ്റി; പിടിച്ചെടുത്തത് പുതിയ ഫോണുകള്‍- നിര്‍ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന്

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത് അവസാനിച്ചു. മൂന്നു ദിവസങ്ങളിലായി 33 മണിക്കൂറാണ് നടനെ ചോദ്യം ചെയ്തത്. ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് രജിസ്റ്റര്‍…

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത് അവസാനിച്ചു. മൂന്നു ദിവസങ്ങളിലായി 33 മണിക്കൂറാണ് നടനെ ചോദ്യം ചെയ്തത്. ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് രജിസ്റ്റര്‍ ചെയ്ത ഉടന്‍ നടന്‍ ദിലീപടക്കമുള്ള പ്രതികള്‍ ഫോണ്‍ മാറ്റിയെന്ന് കണ്ടെത്തി.

അന്വേഷണ സംഘം പിടിച്ചെടുത്തത് പുതിയ ഫോണുകള്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. പഴയ ഫോണ്‍ ഹാജരാക്കാന്‍ ഇവര്‍ക്ക് നോട്ടീസ് നല്‍കി. ദിലീപിന്റെയും സഹോദരന്‍ അനൂപിന്റെയും രണ്ടു വീതം ഫോണുകളും സഹോദരി ഭര്‍ത്താവ് സുരാജിന്റെ ഫോണും മാറ്റിയിരിക്കുകയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ദിലീപിന് പുറമെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ്, ഡ്രൈവര്‍ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ഇവരില്‍ നിന്നും ലഭിച്ച വിവരങ്ങളും തെളിവുകളും ഉള്‍പ്പെടെ വിശദമായ റിപ്പോര്‍ട്ട് വ്യാഴാഴ്ച ഹൈക്കോടതിയില്‍ നല്‍കും. ഗൂഢാലോചന കേസില്‍ ദിലീപിനെയും മറ്റു പ്രതികളെയും ചോദ്യംചെയ്യാന്‍ ഹൈക്കോടതി നല്‍കിയ സമയപരിധി ഇന്ന് രാത്രി 8 മണിക്ക് അവസാനിച്ചു.