‘തല്ലുമാല’യ്ക്കുള്ള കാത്തിരിപ്പിലാണോ..? എന്നാല്‍ ഈ വിവരം അറിയാതെ പോകരുത്..!

ടോവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് തല്ലുമാല. ചിത്രത്തിനായി അദ്ദേഹത്തിന്റെ ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ സിനിമ 12-ാം തീയതി റിലീസ് ആകാനിരിക്കെ.. സിനിമയുടെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ച വിവരമാണ്…

ടോവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് തല്ലുമാല. ചിത്രത്തിനായി അദ്ദേഹത്തിന്റെ ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ സിനിമ 12-ാം തീയതി റിലീസ് ആകാനിരിക്കെ.. സിനിമയുടെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ച വിവരമാണ് അണിയറപ്രവര്‍ത്തകര്‍ അറിയിക്കുന്നത്. ഇന്ന് മുതലാണ് സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിക്കുന്നത്. ഇതേ കുറിച്ച് ടോവിനോ തോമസ് അടക്കമുള്ളവര്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു.

ടോവിനോയുടെ നായികയായി ചിത്രത്തില്‍ എത്തുന്നത് കല്യാണി പ്രിയദര്‍ശനാണ്. ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമ വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കി കാണുന്നത്. പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ സിനിമയുടെ പോസ്റ്റര്‍, പാട്ടുകള്‍ ടീസറക്കം എല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു,

ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്ന ചിത്രം, ടോവിനോ തോമസിന്റെ കരിയറിലെ തന്നെ ബിഗ് ബജറ്റിലുള്ള ചിത്രമാണ്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ടോവിനോയ്ക്കും കല്യാണിയ്ക്കും പുറമെ ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്,

ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ടോവിനോ ചുള്ളനായി എത്തിയ സിനിമയിലെ ഗാനരംഗങ്ങളും വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു.