Film News

കെ ജി എഫ് 2 റിലീസിനു മുന്‍പ് നരസിംഹ സ്വാമി ക്ഷേത്രത്തിലെത്തി യാഷ്- ചിത്രങ്ങള്‍

yaash visits karnataka temple

ബ്രഹ്‌മാണ്ഡചിത്രം കെ.ജി.എഫ്. ചാപ്റ്റര്‍ 2 വിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. റിലീസിനു മുന്‍പ് നരസിംഹ സ്വാമി ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയിരിക്കുകയാണ് നടന്‍ യാഷ്. കറുപ്പ് ഷര്‍ട്ടും കറുത്ത പാന്റും ധരിച്ച് ഷാള്‍ അരയില്‍ ചുറ്റി കര്‍ണാടകത്തിലെ വിശാഖത്തിലെ സിംഹാചലം നരസിംഹസ്വാമി ക്ഷേത്രത്തിലെത്തിയ നടന്റെ ചിത്രങ്ങള്‍ പുറത്തു വന്നു. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം ക്ഷേത്ര ദര്‍ശനം നടത്തുന്ന ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.

അതേസമയം കഴിഞ്ഞ ഫെബ്രുവരിയില്‍ ഗണേശ ഭഗവാന്റെ അനുഗ്രഹം തേടി യാഷ് കര്‍ണാടകയിലെ പ്രശസ്തമായ ആനെഗുഡ്ഡെ വിനായക ക്ഷേത്രവും സന്ദര്‍ശിച്ചിരുന്നു.

ഇന്ത്യന്‍ സിനിമാലോകത്ത് ഏറെ ചലനമുണ്ടാക്കിയ കന്നഡ ചിത്രമാണ് 2018-ല്‍ പുറത്തിറങ്ങിയ പിരീഡ് ഡ്രാമ ഗ്യാങ്സ്റ്റര്‍ വിഭാഗത്തില്‍ പെട്ട കെ.ജി.എഫ്. യഷ് നായകനായ ചിത്രം മൊഴിമാറ്റി തമിഴ്, മലയാളം, ഹിന്ദി, തെലുഗു അടക്കം വിവിധ ഇന്ത്യന്‍ ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തുകയും എല്ലായിടങ്ങളിലും ബോക്‌സോഫീസില്‍ വന്‍വിജയമാകുകയും ചെയ്തിരുന്നു. അതേസമയം ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കെ.ജി.എഫ്. ചാപ്റ്റർ 2ന്റെ അഞ്ചു ഭാഷകളിലുള്ള ട്രെയിലർ ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.  മലയാളം, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലാണ് മൂന്ന് മിനിറ്റോളം ദൈർഘ്യമുള്ള ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്.

കോലാര്‍ ഗോള്‍ഡ് ഫീല്‍ഡിന്റെ പശ്ചാത്തലത്തില്‍ കഥപറഞ്ഞ കെ.ജി.എഫ്. എന്ന ഒറ്റ ചിത്രംകൊണ്ടാണ് യഷിന്റെ താരമൂല്യം കുതിച്ചുയര്‍ന്നത്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗത്തിന് ലഭിച്ച വന്‍സ്വീകാര്യതയില്‍ നിന്നുകൊണ്ടുതന്നെയാണ് ഈ വിഷുവിന് കെ.ജി.എഫ്. ചാപ്റ്റര്‍ ടു പ്രദര്‍ശനത്തിനൊരുങ്ങുന്നത്. കെ.ജി.എഫ്. ചാപ്റ്റര്‍ 1ന് ശേഷം രണ്ടാംഭാഗത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. റോക്കിയും അധീരയും തമ്മിലുള്ള ഏറ്റുമുട്ടല്‍ തന്നെയാകും രണ്ടാംഭാഗത്തിന്റെ പ്രധാന ഹൈലൈറ്റ്. നായകന്‍ യഷിനുപുറമേ ബോളിവുഡ് താരം സഞ്ജയ് ദത്തും രണ്ടാംഭാഗത്തില്‍ എത്തുന്നുണ്ട്. അധീര എന്ന വില്ലന്‍ കഥാപാത്രമായാണ് സഞ്ജയ് ദത്ത് എത്തുന്നത്.

പ്രകാശ് രാജ്, രവീണ ടണ്ഠന്‍, ശ്രീനിധി ഷെട്ടി, മാളവിക അവിനാഷ് എന്നിവരാണ് മറ്റുതാരങ്ങള്‍. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഹൊംബാല ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ഡൂരാണ് നിര്‍മ്മാണം. കോവിഡ് കാരണം പലതവണ റിലീസ് മാറ്റിയ ചിത്രം ഏപ്രില്‍ 14-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. കേരളത്തില്‍ കെ.ജി.എഫ്. ചാപ്റ്റര്‍ രണ്ടിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ്.

 

Trending

To Top