സിനിമകളെല്ലാം പരാജയപ്പെട്ടു!!! കനേഡിയന്‍ പൗരത്വത്തിന്റെ കാരണം പറഞ്ഞ് അക്ഷയ് കുമാര്‍

ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന് കനേഡിയന്‍ പൗരത്വവുമുണ്ട്. അതുകൊണ്ട് താരത്തിന് ‘കാനഡ കുമാര്‍’ എന്ന ഇരട്ടപ്പേരും ട്രോളന്മാര്‍ നല്‍കിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ കനേഡിയന്‍ പൗരത്വത്തിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് അക്ഷയ് കുമാര്‍. തന്റെ സിനിമകള്‍ തുടര്‍ച്ചയായി…

ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന് കനേഡിയന്‍ പൗരത്വവുമുണ്ട്. അതുകൊണ്ട് താരത്തിന് ‘കാനഡ കുമാര്‍’ എന്ന ഇരട്ടപ്പേരും ട്രോളന്മാര്‍ നല്‍കിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ കനേഡിയന്‍ പൗരത്വത്തിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് അക്ഷയ് കുമാര്‍.

തന്റെ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ട കാലത്ത് കാനഡയിലേക്ക് താമസം മാറ്റുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നു. ഏകദേശം 14-15 സിനിമകള്‍ പരാജയപ്പെട്ടു. അതിനാല്‍ മറ്റെവിടേക്കെങ്കിലും മാറണമെന്ന് തീരുമാനിക്കുകയായിരുന്നു. കാനഡയില്‍ലുള്ള സുഹൃത്താണ് അങ്ങോട്ടേക്ക് വരാന്‍ നിര്‍ദേശിച്ചതെന്ന് അക്ഷയ് കുമാര്‍ പറയുന്നു.

കാനഡയില്‍ നിരവധി ഇന്ത്യക്കാര്‍ ജോലി ചെയ്യാനായി പോകുന്നുണ്ട്. അതേസമയം അവര്‍ ഇപ്പോഴും ഇന്ത്യക്കാരുമാണ്. അതുകൊണ്ട് ഇവിടത്തെ വിധി തന്നെ തുണയ്ക്കുന്നില്ലെങ്കില്‍ കാനഡയിലേക്ക് മാറാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെ അപേക്ഷിച്ചു, പൗരത്വം കിട്ടുകയും ചെയ്‌തെന്നും അക്ഷയ് കുമാര്‍ പറയുന്നു.

എന്നാല്‍ സിനിമകള്‍ വീണ്ടും വിജയിക്കാന്‍ തുടങ്ങിയതോടെ തീരുമാനം മാറ്റുകയായിരുന്നു. ‘എനിക്ക് പാസ്പോര്‍ട്ട് ഉണ്ട്. എന്താണ് പാസ്‌പോര്‍ട്ട്? ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യാന്‍ ഉപയോഗിക്കുന്ന രേഖയാണിത്.

നോക്കൂ, ഞാന്‍ ഇന്ത്യക്കാരനാണ്. നികുതികളെല്ലാം അടച്ച് ഇന്ത്യയില്‍ തന്നെ താമസിക്കുന്നു. അത് കാനഡയിലും അടയ്ക്കാന്‍ എനിക്ക് കഴിയും. പക്ഷേ ഞാന്‍ എന്റെ രാജ്യത്തിനാണ് നല്‍കുന്നത്. ഞാന്‍ എന്റെ നാട്ടില്‍ ജോലി ചെയ്യുന്നു. എന്നെ വിമര്‍ശിക്കുന്നവരോട് ഞാന്‍ ഒരു ഇന്ത്യക്കാരനാണെന്ന് പറയാന്‍ ആഗ്രഹിക്കുന്നു. മാത്രമല്ല,ഞാന്‍ എപ്പോഴും ഇന്ത്യക്കാരനായിരിക്കുമെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.

2019ലാണ് അക്ഷയ് കുമാര്‍ കനേഡിയന്‍ പൗരത്വം സ്വീകരിച്ചത്. അതുകൊണ്ട് ആ വര്‍ഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം വോട്ട് ചെയ്തില്ല. ഇതോടെ സോഷ്യല്‍ മീഡിയയില്‍ അക്ഷയ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു.