‘ഒരിറ്റു കണ്ണീര് പൊഴിക്കാതെ നിങ്ങള്‍ക്ക് ഈ സിനിമ കണ്ടുതീര്‍ക്കാന്‍ സാധിക്കില്ല’

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന വിജയ് ചിത്രം ‘വാരിസ്’ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. നിങ്ങള്‍ക്ക് കുടുംബമുണ്ടെങ്കില്‍, കുടുംബത്തെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍, സ്‌നേഹത്തിന്റെ ആഴം അറിയാമെങ്കില്‍ ഒരിറ്റു കണ്ണീര്…

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന വിജയ് ചിത്രം ‘വാരിസ്’ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. നിങ്ങള്‍ക്ക് കുടുംബമുണ്ടെങ്കില്‍, കുടുംബത്തെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍, സ്‌നേഹത്തിന്റെ ആഴം അറിയാമെങ്കില്‍ ഒരിറ്റു കണ്ണീര് പൊഴിക്കാതെ നിങ്ങള്‍ക്ക് ഈ സിനിമ കണ്ടുതീര്‍ക്കാന്‍ സാധിക്കില്ലെന്നാണ് അക്ഷയ് മോഹന്‍ മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്.

പലര്‍ക്കും പാസം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ ഒരു പുച്ഛമാണ്. എന്നാല്‍ ലോകത്തിനെ മുന്നോട്ട് ചലിപ്പിക്കുന്ന ചാലക ശക്തിയാണ് സ്‌നേഹം. അതി സങ്കീര്‍ണമായ ഒരു കുടുംബത്തെ പാസത്തില്‍ ചാലിച്ച് കണ്ണുനീരിനാല്‍ സ്ഫുടം ചെയ്‌തെടുക്കുന്ന മനുഷ്യഹൃദയങ്ങളെ പിടിച്ചു കുലുക്കുന്ന സിനിമയാണ് വാരിസ്. അമ്മാ പാസം, അച്ഛന്‍ പാസം, അണ്ണന്‍ പാസം, അക്കാ പാസം, അണ്ണന്റെ മക്കളോടുള്ള പാസം, അണ്ണന്റെ ഭാര്യയുടെ സഹോദരിയോടുള്ള പാസം പിന്നെ വ്യത്യസ്തമായി ശത്രുവിനോടുള്ള പാസം വരെയുണ്ട് സിനിമയില്‍. വിന്റേജ് വിജയണ്ണനെ ഓര്‍മിപ്പിക്കുന്ന രീതിയില്‍ ക്യൂട്ട്‌നെസിന്റെ അതിപ്രസരം സിനിമയില്‍ മുഴുനീളം കാണുവാന്‍ സാധിക്കും, പലപ്പോഴും നവജാത ശിശുവിനെ നാണിപ്പിക്കുന്ന തരത്തിലായിരുന്നു അണ്ണന്റെ ക്യൂട്ട്‌നെസ്സ്. കഥയിലെപുതുമ കൊണ്ടും, അവതരണത്തിലെ നവീനത കൊണ്ടും പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് ഒരിടിമിന്നല്‍ പോലെ തുളച്ചു കയറുന്ന ദൃശ്യ അനുഭവമാണ് വാരിസ്. നിങ്ങള്‍ക്ക് കുടുംബമുണ്ടെങ്കില്‍, കുടുംബത്തെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍, സ്‌നേഹത്തിന്റെ ആഴം അറിയാമെങ്കില്‍ ഒരിറ്റു കണ്ണീര് പൊഴിക്കാതെ നിങ്ങള്‍ക്ക് ഈ സിനിമ കണ്ടുതീര്‍ക്കാന്‍ സാധിക്കില്ല.
Nb: പാസത്തിന്ന് കേവലം നാല് നക്ഷത്രങ്ങളില്‍ റേറ്റിംഗ് നല്‍കുവാന്‍ സാധിക്കില്ലെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് രാജേന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് വിജയുടെ അച്ഛന്റെ വേഷത്തിലെത്തുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിജയ് രാജേന്ദ്രന്‍ എന്ന ആപ്പ് ഡിസൈനറായിട്ടാണ് ചിത്രത്തില്‍ വിജയ് എത്തുന്നത്. രശ്മിക മന്ദാനയാണ് നായിക. പ്രഭു, പ്രകാശ് രാജ്, ഷാം, ശ്രീകാന്ത്, ഖുശ്ബു, യോഗി ബാബു, ജയസുധ, സംഗീതാ ക്രിഷ്, സംയുക്താ ഷണ്‍മുഖനാഥന്‍, നന്ദിനി റായ്, ഗണേഷ് വെങ്കട്ടരാമന്‍, ശ്രീമാന്‍, വി.ടി. ഗണേശന്‍, ജോണ്‍ വിജയ്, ഭരത് റെഡ്ഡി, സഞ്ജന എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.