Connect with us

Hi, what are you looking for?

Film News

സൗബിന്‍ ചിത്രം ‘അയല്‍വാശി’ ചിത്രീകരണം പൂര്‍ത്തിയായി

ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ പുതിയ ചിത്രം ‘അയല്‍വാശി’ ചിത്രീകരണം പൂര്‍ത്തിയായി. സൗബിന്‍ ഷാഹിര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം നവാഗതനായ ഇര്‍ഷാദ് പരാരിയാണ് സംവിധാനം ചെയ്യുന്നത്.

ഷൂട്ടിംഗ് പാക്കപ്പ് ആയതിന്റെ ചിത്രം ബിനു പപ്പു പങ്കുവെച്ചു. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെയും ലോക്കല്‍ അജണ്ടയുടെ ബാനറില്‍ ആഷിഖ് ഉസ്മാനും തല്ലുമാലയുടെ രചയ്താവുമായ മുഹ്‌സിന്‍ പെരാരിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സൗബിന് പുറമെ ബിനു പപ്പു, ജഗദീഷ്, ഷൈന്‍ ടോം ചാക്കോ, നിഖില വിമല്‍, ലിജോമോള്‍, നെസ്ലെന്‍, ഗോകുലന്‍, സ്വാതിദാസ്, അഖില ഭാര്‍ഗവന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സജിത്ത് പുരുഷന്‍, ജേക്ക്‌സ് ബിജോയി, സിദ്ദിഖ് ഹൈദര്‍, ആഷിഖ് എസ്, സുധര്‍മന്‍ വള്ളികുന്ന്, എന്‍.എം ബാദുഷ, വിക്കി, കിഷന്‍, എം.ആര്‍ രാജാകൃഷ്ണന്‍, റോണെക്‌സ് സേവ്യര്‍, മഷര്‍ ഹംസ, നഹാസ് നാസര്‍, ഓസ്റ്റിന്‍ ഡാന്‍, രോഹിത് കെ സുരേഷ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.

You May Also Like