കുഞ്ഞു വയറില്‍ സുന്ദരിയായി ആലിയ; ചേര്‍ത്തു പിടിച്ച് രണ്‍ബീര്‍- ചിത്രങ്ങള്‍

പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. ഇപ്പോഴിതാ താരങ്ങളുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഗര്‍ഭിണിയായ ആലിയ അതിസുന്ദരിയായി പ്രത്യക്ഷപ്പെടുന്നു. ബ്രഹ്‌മാസ്ത്ര എന്ന സിനിമയിലെ ദേവ ദേവ…

പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. ഇപ്പോഴിതാ താരങ്ങളുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഗര്‍ഭിണിയായ ആലിയ അതിസുന്ദരിയായി പ്രത്യക്ഷപ്പെടുന്നു. ബ്രഹ്‌മാസ്ത്ര എന്ന സിനിമയിലെ ദേവ ദേവ ഗാനം റിലീസ് ചെയ്യുന്ന ചടങ്ങിനെത്തിയതായിരുന്നു ഇരുവരും. സംവിധായകന്‍ അയന്‍ മുഖര്‍ജിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷം, കഴിഞ്ഞ ഏപ്രില്‍ 14 നായിരുന്നു ആലിയ-രണ്‍ബീര്‍ വിവാഹം. വളരെ സ്വകാര്യമായി നടന്ന ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്. ജൂണിലാണ് തങ്ങള്‍ മാതാപിതാക്കളാകാന്‍ പോകുന്ന വിവരം ഇരുവരും പുറത്തുവിട്ടത്.

തവിട്ട് നിറത്തിലുള്ള മിനി വസ്ത്രത്തില്‍ നടി സുന്ദരിയായി കാണപ്പെട്ടു. രണ്‍ബീര്‍ കറുത്ത ടീഷര്‍ട്ടിലും പാന്റിലുമാണ് എത്തിയത്. ഇരുവരുടേയും ചിത്രങ്ങളും വീഡിയോകളും ആരാധകരേറ്റെടുത്തു. നിരവധി പേരാണ് കമന്റുകളുമായെത്തിയത്.