കോടികള്‍ വാഗ്ദാനം ചെയ്തു..!! അല്ലു അര്‍ജുന്‍ കുലുങ്ങിയില്ല! അത്തരം പരസ്യങ്ങള്‍ക്ക് ‘നോ’ പറഞ്ഞ് താരം

തെന്നിന്ത്യന്‍ സിനിമാ ലോകത്തിന്റെ ആരാധനാ പുരുഷനാണ് അല്ലു അല്‍ജുന്‍. അദ്ദേഹത്തിന്റെതായി ഏറ്റവും പുതുതായി പുറത്തിറങ്ങിയ സിനിമ പുഷ്പയാണ്. സിനിമാ പ്രേമികളില്‍ പുഷ്പ തീര്‍ത്ത തരംഗം ചെറുതല്ലായിരുന്നു. വൈകാതെ പുഷ്പ യുടെ രണ്ടാം ഭാഗത്തിന്റെയും ഷൂട്ടിംഗ്…

തെന്നിന്ത്യന്‍ സിനിമാ ലോകത്തിന്റെ ആരാധനാ പുരുഷനാണ് അല്ലു അല്‍ജുന്‍. അദ്ദേഹത്തിന്റെതായി ഏറ്റവും പുതുതായി പുറത്തിറങ്ങിയ സിനിമ പുഷ്പയാണ്. സിനിമാ പ്രേമികളില്‍ പുഷ്പ തീര്‍ത്ത തരംഗം ചെറുതല്ലായിരുന്നു. വൈകാതെ പുഷ്പ യുടെ രണ്ടാം ഭാഗത്തിന്റെയും ഷൂട്ടിംഗ് വര്‍ക്കുകള്‍ തുടങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

അതിനിടെ, കോടികള്‍ പ്രതിഫലം നല്‍കാം എന്ന് ഉറപ്പ് നല്‍കിയിട്ടും താരം ഒരു പരസ്യ ചിത്രത്തില്‍ നിന്ന് പ്രിന്മാറിയതിന്റെ വാര്‍ത്തകളാണ് പുറത്ത് വരുന്നത്. പരസ്യത്തില്‍ അഭിനയിക്കുന്നതിന് വേണ്ടി ഒരു പുകയില കമ്പനിയാണ് താരത്തിനെ സമീപിച്ചത്.

എന്നാല്‍ അല്ലു നോ എന്ന് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ഇങ്ങനെ ഒരു തീരുമാനം അല്ലു അര്‍ജുന്‍ എടുത്തത്, അത്തരം പരസ്യങ്ങളും ഉത്പന്നങ്ങളും താന്‍ പ്രോത്സാഹിപ്പിക്കാന്‍ പാടില്ല എന്ന ഉത്തമബോധ്യത്തോട് കൂടിയാണ് എന്നാണ് ആരാധകരുടെ വിലയിരുത്തല്‍. വമ്പന്‍ തുക വാഗ്ദാനം ചെയ്തിട്ടും അല്ലുവിന് ഒരു കുലുക്കവും ഉണ്ടായില്ല എന്നും നടന്‍ സാധിക്കില്ല എന്ന് പറഞ്ഞതായും ആണ് അല്ലുവിന്റെ അടുത്ത വൃത്തങ്ങള്‍ പോലും അറിയിക്കുന്നത്.

allu-arjun-lands-in-legal-trouble-for-violating-traffic-rules

ജീവിതത്തില്‍ പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാത്ത വ്യക്തിയായത് കൊണ്ട് തന്നെ താന്‍ ഈ പരസ്യത്തില്‍ അഭിനയിക്കാന് താല്‍പര്യപ്പെടുന്നില്ല എന്ന് മാത്രമല്ല, തന്റെ സാന്നിധ്യവും സ്വാധിനവും കൊണ്ട് ആരും അത്തരം ഒരു ആസക്തിയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അല്ലു അറിയിച്ചതായാണ് സൂചന. താരത്തിന്റെ ഈ മികച്ച തീരുമാനത്തിന് കൈയ്യടിക്കുകയാണ് ആരാധകര്‍.