Film News

ഏതാണ്ട് ഈ ഒരു ഫീൽ എനിക്കും കൊണ്ടുവരാൻ പറ്റും ലാലേട്ടാ! മാത്യുസിനെ കുറിച്ച് അൽഫോൻസ് പുത്രൻ 

ആരാധകരെ  ആവേശത്തിലുണർത്തുന്ന ഒരു വേഷം തന്നെയാണ് ലാലേട്ടന്റെ മാത്യു, സംവിധായകൻ അൽഫോൻസ് പുത്രൻ പറയുന്നു, ‘ജയ്‌ലറി’ലെ മോഹൻലാലിന്റെ മാത്യു വേഷത്തിലുള്ള ചിത്രം പങ്കുവെച്ചു കൊണ്ട് അൽഫോൻസിൻറെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഏതാണ്ട് ഈ ഒരു ഫീൽ എനിക്കും കൊണ്ടുവരാൻ പറ്റും ലാലേട്ടാ എന്ന തലക്കെട്ടോടെ  ആണ് അൽഫോൻസ് പുത്രൻ ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

അൽഫോൻസിൻറെ ഈ ചിത്രത്തിന് താഴെ നിരവധിപേരാണ് കമന്റുമായിഎത്തുന്നത്, ‘ബീസ്റ്റി’ലൂടെ കരിയർ ഗ്രാഫ് താഴ്ന്ന നെൽസൺ ഇപ്പോൾ ‘ജയിലറി’ലൂടെ താഴ്ന്ന ഗ്രാഫ് ഉയർത്തിയെന്നും, അതുപോലെ ‘ഗോൾഡി’ന്റെ ക്ഷീണം മാറ്റാൻ ഇതുപോലൊരു മാസ്സ് ചിത്രം ചെയ്‌യൂ എന്നുമാണ് ആരാധകർ പറയുന്നത്.’പ്രേമം’ എന്ന ചിത്രം ചെയ്യ്തുകൊണ്ടാണ്  അഫോൺസ് സംവിധാന രംഗത്തേക്ക് എത്തിച്ചേർന്നത്.

ഇനിയും താൻ ഒരു പുതിയ ചിത്രം സംവിധാനം ചെയ്യുന്നു എന്നും അതിൽ വിജയ് യുടെ മകൻ സൻജയ്‌ ആയിരിക്കും നടൻ എന്നും താരം മുൻപ് പറഞ്ഞിരുന്നു, എന്നാൽ താൻ രണ്ടു വര്ഷത്തേക്ക് സിനിമകൾ ചെയ്യുന്നില്ല എന്നും സഞ്ജയ് പറഞ്ഞു എന്നും വാർത്തകൾ എത്തിയിരുന്നു.

 

Trending

To Top