Film News

എന്റെ കണ്ണീരിന് തിയറ്റര്‍ ഉടമകള്‍ നഷ്ടപരിഹാരം നല്‍കണം!!! ആരോഗ്യം നശിപ്പിച്ചത് ആ വിഡ്ഢികള്‍- അല്‍ഫോണ്‍സ് പുത്രന്‍

മലയാളത്തിലെ ഹിറ്റ് സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. അടുത്തിടെയാണ് താരം സിനിമാ കരിയര്‍ അവസാനിപ്പിക്കുകയാണെന്ന് ഞെട്ടിക്കുന്ന പ്രഖ്യാപനം നടത്തിയത്. ആരോഗ്യപ്രശ്‌നം കാരണമാണ് കരിയര്‍ ഉപേക്ഷിക്കുന്നെന്ന് സംവിധായകന്‍ പ്രഖ്യാപിച്ചത്. ആരാധകരും സഹപ്രവര്‍ത്തകരുമെല്ലാം അല്‍ഫോണ്‍സിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടിയിരുന്നു.

അതേസമയം, ഇപ്പോഴിതാ തിയറ്റര്‍ ഉടമകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അല്‍ഫോണ്‍സ് പുത്രന്‍. സുഹൃത്തുക്കളായ കാര്‍ത്തിക് സുബ്ബരാജ്, ബോബി സിന്‍ഹ തുടങ്ങിയവര്‍ക്കൊപ്പമുള്ള പഴയ ചിത്രം അല്‍ഫോണ്‍സ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ചിത്രത്തിന് താഴെ നിരവധി ആരാധകരാണ് കമന്റ് ചെയ്യുന്നത്. കൂട്ടത്തില്‍ ഒരാളുടെ ചോദ്യത്തിനാണ് സംവിധായകന്‍ രൂക്ഷമായ പ്രതികരണവുമായി എത്തിയത്.

തിയറ്റര്‍ സിനിമകള്‍ ഇനി ചെയ്യില്ലേ എന്നായിരുന്നു ആരാധകന്റെ ചോദ്യം. തിയറ്ററില്‍ വേണോ വേണ്ടേ എന്ന് മാത്രം ഞാന്‍ തീരുമാനിച്ചിട്ടില്ല. തിയറ്റര്‍ ഓപ്പണ്‍ ചെയ്ത് റിവ്യൂ ഇടാന്‍ സഹായം ചെയ്ത് കൊടുത്തത് തിയറ്റര്‍ ഉടമകള്‍ തന്നെയല്ലേ? അവര്‍ക്കു വേണ്ടി ഞാന്‍ എന്തിനാ കഷ്ടപ്പെടുന്നേ? ഏതെങ്കിലും തിയറ്ററുകാരന്‍ എന്റെ സിനിമ പ്രമോട്ട് ചെയ്തോ? അവര്‍ പറയുന്ന ഡേറ്റ് ആയിരുന്നു ഓണം. അവര്‍ പറയുന്ന ഡേറ്റില്‍ വേണം പടം റിലീസ് ചെയ്യാന്‍.

ഒരു എഴുത്തുകാരന്‍ എന്ന് പറയുന്നത് ആയിരം മടങ്ങ് വലുതാണ്. സംവിധായകന്‍ എന്ന നിലയിലാണ് നിങ്ങള്‍ എന്നെ അറിയുന്നത്. ഒരു റൂമില്‍ ഇരുന്ന ചെറിയ എഴുത്തുകാര്‍ എഴുതുന്നതാണ് സിനിമ. എങ്കിലേ പ്രദര്‍ശിപ്പിക്കാനുള്ള സിനിമയാകൂ. എന്റെ കണ്ണീരിനും നിങ്ങള്‍ തിയറ്റര്‍ ഉടമകള്‍ നശിപ്പിക്കാന്‍ അനുവദിച്ച എല്ലാ എഴുത്തുകാരും അര്‍ഹമായ നഷ്ടപരിഹാരം അര്‍ഹിക്കുന്നു. അതുകൊണ്ട് എന്റെ കണ്ണുനീര്‍ പതുക്കെ പോകണം, അതുപോലെ തന്നെ മറ്റ് എഴുത്തുകാരുടെയും കണ്ണുനീര്‍. അതുകഴിഞ്ഞ് അല്‍ഫോണ്‍സ് പുത്രന്‍ ആലോചിക്കാം. ചാടിക്കേറി സിനിമ ചെയ്യാന്‍ ഞാന്‍ സൂപ്പര്‍മാനൊന്നുമല്ല. ആ വിഡ്ഢികള്‍ നശിപ്പിച്ച എന്റെ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്, എന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞത്.

Trending

To Top