ആരാധകരുടെ ഹൃദയം കവര്‍ന്ന് ‘അമ്മ’യുടെ ഗ്രൂപ്പ് ഫോട്ടോ!!

മലയാള സിനിമാ താരസംഘടനയായ അമ്മയുടെ ഗ്രൂപ്പ് ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അമ്മയുടെ ജനറല്‍ ബോഡി കൊച്ചിയില്‍ വെച്ച് നടന്നത്. പല കാരണങ്ങള്‍ കൊണ്ട് തന്നെ ഇത്തവണത്തെ അമ്മയുടെ യോഗവും വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു. യുവ നടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് നേരെയുള്ള അമ്മയുടെ മൃദു സമീപനം ഇതേ തുടര്‍ന്നുണ്ടായ മറ്റ് അംഗങ്ങളുടെ രാജി, നടന്‍ ഷമ്മി തിലകന് എതിരായ

നടപടി എന്നീ വിവാദ വിഷയങ്ങള്‍ ചര്‍ച്ചയായ യോഗത്തില്‍ സുന്ദരമായ നിമിഷങ്ങളും ഉണ്ടായിരുന്നു.. സുരേഷ് ഗോപി വീണ്ടും അമ്മ യോഗത്തില്‍ എത്തിയതും .. പിറന്നാള്‍ ദിനം തന്റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ആഘോഷിച്ചതും.. വാര്‍ത്തയായിരുന്നു. നാളുകള്‍ക്ക് ശേഷം മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവര്‍ ഒന്നിച്ച് നില്‍ക്കുന്ന ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ താരങ്ങള്‍ ഒന്നടങ്കമുള്ള ഗ്രൂപ്പ് ഫോട്ടോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

അമ്മയുടെ 28-ാമത് വാര്‍ഷിക പൊതുയോഗം കഴിഞ്ഞ ശേഷം എടുത്ത ഗ്രൂപ്പ് ഫോട്ടോ സോഷ്യല്‍ മീഡിയ കൈയ്യടക്കുകയാണ്. അഞ്ഞൂറോളും അംഗങ്ങള്‍ അടങ്ങുന്ന താരസംഘടനയില്‍ പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയത്, ഇരൂന്നൂറ്റി അന്‍പതോളും താരങ്ങള്‍ മാത്രമാണ്. യോഗത്തിന് ശേഷം ഗ്രൂപ്പ് ഫോട്ടോ പതിവായി എടുക്കുന്നതാണ്.

ഇത്തവണ മമ്മൂക്ക സഹപ്രവര്‍ത്തകര്‍ക്കൊപ്പം നിലത്തിരുന്നാണ് ഫോട്ടോ എടുത്തത് എന്നതാണ് മറ്റൊരു പ്രത്യേകത. സാധാരണ അമ്മയുടെ ഭാരവാഹികള്‍ക്കൊപ്പം ഏറ്റവും പുറകില്‍ കസേരയിലിരുന്ന് ഫോട്ടോ എടുക്കുന്ന മമ്മൂക്ക സഹ താരങ്ങള്‍ക്കൊപ്പം നിലത്തിരുന്നു മുന്‍നിരയിലാണ് ഇത്തവണ ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഇതും വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു.

Previous article‘വിശപ്പ് നിന്‍ ഉള്‍ത്തീ’… ആദിവാസി ചിത്രത്തിലെ ഗാനം ശ്രദ്ധ നേടുന്നു..!
Next article‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍’ റോളിംഗ്..!! സന്തോഷം പങ്കുവെച്ച് ഇന്ദ്രജിത്തും നൈല ഉഷയും!