Film News

മാലയിട്ട് സ്വീകരിക്കുമ്പോൾ ‘പബ്ലിക് ട്രാൻസ്‌പോർട്ടിൽ വച്ച് നഗ്‌നതാ പ്രദർശനം നടത്തിയവൻ’ എന്ന ഐഡന്റിറ്റി ഊട്ടിയുറപ്പിക്കുകയാണ്!!

Published by
AISHUAISWARYA

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തി അറസ്റ്റിലായ സവാദിന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. ജാമ്യം ലഭിച്ച സവാദിന് ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരണം നൽകിയതിൽ വിമർശനവുമായി പത്രപ്രവർത്ത ക അനഘ ജയൻ. തന്റെ ഫേസ്ബുക്കിലൂടെയാണ് അനഘയുടെ വിമർശനം.

മാലയിട്ട് സ്വീകരിച്ച് പ്രശസ്തൻ ആക്കുന്നത് വഴി ഇവർ കരുതുന്നത് പോലെ അയാൾ സെലിബ്രിറ്റി ആവുകയാണ് എന്നെനിക്ക് തോന്നുന്നില്ല. ‘പബ്ലിക് ട്രാൻസ്‌പോർട്ടിൽ വച്ച് നഗ്‌നതാ പ്രദർശനം നടത്തിയവൻ’ എന്ന ഐഡന്റിറ്റി ഊട്ടിയുറപ്പിക്കപ്പെടുകയാണെന്നും നിങ്ങൾ നല്ലോണം അയാളെ പൊക്കിക്കൊണ്ട് നടന്നോളൂ നാളെ അയാൾ റോഡിൽ ഇറങ്ങിയാൽ ഉടനെ ആരെങ്കിലും വന്ന് ചോദിക്കും: ‘അയ്, തന്നെ ഞാൻ എവിടെയോ.. ആ! ബസ്സിൽ സിബ്ബൂരി കാണിച്ചവൻ’ എന്ന്് എല്ലാവരും പറയുമെന്നും നമിണ്ടാതെ അയാളെ അയാളുടെ പാട്ടിന് വിട്ടാൽ വല്ല പണിക്കും പോയി ജീവിച്ചോളും അനഘ പറയുന്നു

അനഘയുടെ എഫ്ബി പോസ്റ്റ് ഇങ്ങനെയാണ് ”ഈ മാലയിട്ട് സ്വീകരിച്ച് പ്രശസ്തൻ ആക്കുന്നത് വഴി ഇവർ കരുതുന്നത് പോലെ അയാൾ സെലിബ്രിറ്റി ആവുകയാണ് എന്നെനിക്ക് തോന്നുന്നില്ല. ‘പബ്ലിക് ട്രാൻസ്‌പോർട്ടിൽ വച്ച് നഗ്‌നതാ പ്രദർശനം നടത്തിയവൻ’ എന്ന ഐഡന്റിറ്റി ഊട്ടിയുറപ്പിക്കപ്പെടുകയാണ് ?? നിങ്ങൾ നല്ലോണം അയാളെ പൊക്കിക്കൊണ്ട് നടന്നോളൂ – നാളെ അയാൾ റോഡിൽ ഇറങ്ങിയാൽ ഉടനെ ആരെങ്കിലും വന്ന് ചോദിക്കും: ‘അയ്, തന്നെ ഞാൻ എവിടെയോ.. ആ! ബസ്സിൽ സിബ്ബൂരി കാണിച്ചവൻ’ എന്ന് ?? മിണ്ടാതെ അയാളെ അയാളുടെ പാട്ടിന് വിട്ടാൽ വല്ല പണിക്കും പോയി ജീവിച്ചോളും. വല്ലാതെ സ്റ്റാർ ആക്കാൻ ശ്രമിച്ചാൽ നമ്മുടെ ബുള്ളറ്റ് മീശേട്ടന്റെ ഗതി ഓർമ്മയുണ്ടല്ലോ? അല്ല, ഇനി നിങ്ങൾക്ക് അയാളെ ശിക്ഷിക്കൽ ആണ് ആവശ്യം എങ്കിൽ ഈ ചടങ്ങിന്റെ മീഡിയ മാക്‌സിമം ഷെയർ ചെയ്‌തോളൂ. ഞാനും ചെയ്യുന്നു. അയ്യോ, നഗ്‌നതാ പ്രദർശനത്തിന് അന്വേഷണത്തിൽ ഇരിക്കുന്ന കേസിലെ കുറ്റാരോപിതന്റെ ഫോട്ടോ ആയിട്ടല്ല കേട്ടോ ഞാൻ ഈ ഷെയർ ചെയ്തിരിക്കുന്നത് – Men’s Rights Commission ആദരിച്ച മഹാന്റെ ഫോട്ടോ ആയിട്ടാണ്”.