Connect with us

Hi, what are you looking for?

Film News

അങ്ങനെയാണ് ശ്രുതി തന്‍വി ആയി മാറിയത്!!

സൗബിന്‍ ഷാഹിറും തന്‍വി റാമും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമായിരുന്നു അമ്പിളി. ഹിറ്റ് ചിത്രമായിരുന്നു അമ്പിളി. തന്‍വിയുടെ ആദ്യ മലയാള ചിത്രമായിരുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ തന്‍വി ഏറെ ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്.തുടര്‍ന്ന് തന്‍വിയെ തേടി നിരവധി അവസരങ്ങളാണ് ലഭിച്ചത്.

തന്‍വിയുടെ യഥാര്‍ഥ പേര് ശ്രുതി എന്നാണ്. അമ്പിളി സിനിമയിലേക്ക് എത്തിയപ്പോഴാണ് തന്‍വി എന്ന പേര് സ്വീകരിച്ചത്. സംവിധായകനാണ് പേര് മാറ്റാന്‍ പറഞ്ഞത്. ശ്രുതി എന്നുള്ളത് സാധാരണയായി കേള്‍ക്കുന്ന പേരാണ്. അതാണ് പേര് മാറ്റാന്‍ നിര്‍ദേശിച്ചത്.

അതിന് അവര്‍ സമയവും തന്നിരുന്നു. കുറെ പേരുകള്‍ നോക്കി, ഒന്നും സെറ്റായില്ല.
മനസ്സില്‍ വന്ന പേരിലൊക്കെ താരങ്ങളുമുണ്ട്. അങ്ങനെ അമ്പിളിയുടെ പോസ്റ്റര്‍ റിലീസ് ചെയ്യുന്ന സമയമായി. വിഷുവിന്റെ അന്നായിരുന്നു റിലീസ് ചെയ്തത്.

തലേന്ന് വിളിച്ചിട്ട് ഇപ്പോഴെങ്കിലും പേര് പറയാമോ എന്ന് ചോദിച്ചു,സൗബിക്കയുടെയും മറ്റുള്ളവരുടെയും പേര് വച്ചിട്ടുണ്ട്, എന്റെ പേരിന്റെ അവിടെ ബ്ലാങ്കാണെന്നും പറഞ്ഞു. ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത പേരുകളില്‍ നിന്ന് സെലക്ട് ചെയ്തതായിരുന്നു തന്‍വി.

You May Also Like