കടുവക്കുട്ടികള്‍ക്ക് പാലും കൊടുത്തും കെട്ടിപ്പിടിച്ചും ഒറാങ്ങുട്ടാന്‍- വീഡിയോയുമായി ആനന്ദ് മഹീന്ദ്ര

മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. രസകരമായ പോസ്റ്റുകള്‍ അദ്ദേഹം ഇടയ്ക്കിടെ പങ്കിടാറുണ്ട്. ഇത്തവണ ഒറാങ്ങുട്ടാന്‍ മൂന്ന് കടുവക്കുട്ടികളെ കളിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഹൃദയസ്പര്‍ശിയായ വീഡിയോയാണ് പങ്കുവെച്ചത്. വീഡിയോയില്‍ ഒറാങ്ങുട്ടാന്‍…

മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. രസകരമായ പോസ്റ്റുകള്‍ അദ്ദേഹം ഇടയ്ക്കിടെ പങ്കിടാറുണ്ട്. ഇത്തവണ ഒറാങ്ങുട്ടാന്‍ മൂന്ന് കടുവക്കുട്ടികളെ കളിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഹൃദയസ്പര്‍ശിയായ വീഡിയോയാണ് പങ്കുവെച്ചത്.

വീഡിയോയില്‍ ഒറാങ്ങുട്ടാന്‍ ഒരു കുപ്പിയില്‍ നിന്ന് കടുവകള്‍ക്ക് പാല്‍ കൊടുക്കുന്നതും ഒരു അമ്മയെപ്പോലെ അവരെ പരിപാലിക്കുകയും ചെയ്യുന്നതും കാണാം. ‘ചിലപ്പോള്‍ നിങ്ങളുടെ കുട്ടികള്‍ വ്യത്യസ്ത ഇനത്തില്‍ പെട്ടവരാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുമെങ്കിലും അവരെന്നു വെച്ചാല്‍ നിങ്ങള്‍ക്ക് ഭ്രാന്താണ്’ ആനന്ദ് മഹീന്ദ്ര പോസ്റ്റിന് അടിക്കുറിപ്പ് നല്‍കി.

ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് പങ്കിട്ട വീഡിയോ ഇതിനകം അഞ്ച് ലക്ഷത്തിലധികം പേരാണ് കണ്ടത്. ചിലര്‍ വീഡിയോയെ ‘പ്രിയങ്കരം’ എന്ന് വിശേഷിപ്പിച്ചപ്പോള്‍, മറ്റുള്ളവര്‍ ഈ വ്രീഡിയോ ‘പരസ്പരം വാത്സല്യമുള്ളവരായിരിക്കാനുള്ള മികച്ച ഉദാഹരണമാണെന്ന് കുറിച്ചു. ‘ഈ കുഞ്ഞുങ്ങള്‍ വാഴപ്പഴം കഴിക്കുന്നവരും സസ്യാഹാരികളുമായിരിക്കും,’ മൂന്നാമത്തെ ഉപയോക്താവ് തമാശയായി കുറിച്ചു.