രണ്ട് കുട്ടികളുടെ അമ്മ…!! ഇറക്കം കുറഞ്ഞ വസ്ത്രം..!! സമൂഹത്തിന് അപമാനം..!! മറുപടിയുമായി അനസൂയ

തെലുങ്ക് സിനിമാ രംഗത്ത് സജീവമായ താരമാണ് അനസൂയ ഭരദ്വാജ്. എന്നാല്‍ മലയാളികള്‍ക്ക് അനസൂയയെ പരിചിതമാകുന്നത് ഭീഷ്മ പര്‍വ്വം എന്ന സിനിമയിലൂടെയാണ്. സിനിമയില്‍ ആലീസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് നടി ആദ്യമായി മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്.…

തെലുങ്ക് സിനിമാ രംഗത്ത് സജീവമായ താരമാണ് അനസൂയ ഭരദ്വാജ്. എന്നാല്‍ മലയാളികള്‍ക്ക് അനസൂയയെ പരിചിതമാകുന്നത് ഭീഷ്മ പര്‍വ്വം എന്ന സിനിമയിലൂടെയാണ്. സിനിമയില്‍ ആലീസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് നടി ആദ്യമായി മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. അന്ന് മയാളിക്ക് അനസൂയ ഒരു പുതിയ മുഖം ആയിരുന്നെങ്കില്‍ കൂടി തെലുങ്ക് സിനിമാ രംഗത്ത് നടിയായും അവതാരികയായും തിളങ്ങുന്ന താരമാണ് ഈ നടി. ആലീസ് എന്ന കഥാപാത്രത്തില്‍ നിന്ന് വളെര വ്യത്യസ്തമായ കഥാപാത്രമാണ് അനസൂയ

ജീവിതത്തില്‍. പലപ്പോഴും അവര്‍ഡ് നിശകളിലും ഫോട്ടോഷൂട്ടുകളിലുമെല്ലാം ഗ്ലാമറാസായും അനസൂയ പ്രത്യക്ഷപ്പെടാറുണ്ട്. താരം മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് ചിലരെ ചൊടിപ്പിച്ചത്. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്കെല്ലാം വളരെ മോശം അഭിപ്രായമാണ് പലരില്‍ നിന്നും ലഭിക്കുന്നത്. രണ്ട് കുട്ടികളുടെ അമ്മയായിട്ടും ഇറക്കം കുറഞ്ഞ വസ്ത്രങ്ങളാണ് അനസൂയ ധരിക്കുന്നതെന്നും തെലുങ്ക് സ്ത്രീ സമൂഹത്തിന് അനസൂയ അപമാനമാണെന്നും എല്ലാം കമന്റുകള്‍ വന്നു. തനിക്ക് എതിരെ എപ്പോഴും ഇത്തരത്തില്‍ കുറ്റം പറയുന്നവര്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ നടി.

‘നിങ്ങളുടെ ചിന്താ പ്രക്രിയ മുഴുവന്‍ പുരുഷ സമൂഹത്തിനും നാണക്കേടാണ്. നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്കിയാല്‍ മതി. എന്നെ നോക്കാന്‍ എനിക്കറിയാം’ എന്നാണ് പരിഹസിച്ച വ്യക്തിക്ക് മറുപടിയായി അനസൂയ കുറിച്ചത്. കുറച്ച് പുരുഷന്മാര്‍ക്ക് ഇനിയും വിദ്യാഭ്യാസം നല്‍കേണ്ടത് ആവശ്യമാണെന്നും സ്ത്രീകള്‍ക്ക് അവരുടേതായ താല്‍പ്പര്യങ്ങളും ജീവിതവും ഉണ്ടെന്നും അത് മാനിക്കണമെന്നും പലര്‍ക്കും

അറിയില്ലെന്നും അനസൂയ കുറിച്ചു. ഒരു സ്ത്രീയെ അവളുടെ വസ്ത്രം നോക്കി വിലയിരുത്തുന്നത് ഒരിക്കലും അവസാനിക്കാത്ത വിഷയമാണെന്നും സെലിബ്രിറ്റികളെ ലക്ഷ്യമിടുന്നത് ആളുകള്‍ തുടരുകയാണെന്നും എല്ലാത്തിനും സെലിബ്രിറ്റികള്‍ വിശദീകരണം നല്‍കണമെന്ന അവസ്ഥയാണുള്ളതെന്നും അനസൂയ പറഞ്ഞു.