ഇരട്ട വേഷത്തില്‍ വിജയിയുടെ 66-ാം ചിത്രം: നായികയെ പ്രഖ്യാപിച്ചു

‘ബീസ്റ്റി’നു ശേഷം വിജയ് നായകനാകുന്ന പുതിയ ചിത്രത്തില്‍ ഇളയ ദളപതി വീണ്ടും ഇരട്ട വേഷത്തിലെത്തുന്നു. വിജയിയുടെ 66-ാം ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്. ചിത്രത്തില്‍ രശ്മിക മന്ദാന നായികയാകും. ‘ദളപതി 66’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന…

‘ബീസ്റ്റി’നു ശേഷം വിജയ് നായകനാകുന്ന പുതിയ ചിത്രത്തില്‍ ഇളയ ദളപതി വീണ്ടും ഇരട്ട വേഷത്തിലെത്തുന്നു. വിജയിയുടെ 66-ാം ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്. ചിത്രത്തില്‍ രശ്മിക മന്ദാന നായികയാകും.

‘ദളപതി 66’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം തെലുങ്ക് സംവിധായകന്‍ വംശി പൈടിപള്ളി സംവിധാനം ചെയ്യും.

ഒന്ന് ഒരു യുവാവായും മറ്റൊന്ന് എറോട്ടോമാനിയ ബാധിതനായ കഥാപാത്രമായും ആണ് വിജയ് തിരശീലയില്‍ എത്തുക. പ്രശസ്തനായ ഒരു വ്യക്തി തന്നെ പ്രണയിക്കുന്നു എന്ന് തോന്നിക്കുന്ന മാനസികാവസ്ഥയാണ് എറോട്ടോമാനിയ.

അഴകിയ തമിഴ്മകന്‍, കത്തി, ബിഗില്‍ എന്നിവയാണ് വിജയ് ഇരട്ട വേഷങ്ങളില്‍ മുമ്പ് അഭിനയിച്ച ചിത്രങ്ങള്‍. ദില്‍ രാജുവിന്റെ ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സും പ്രശസ്ത ടോളിവുഡ് നിര്‍മാതാവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.