Connect with us

Hi, what are you looking for?

Film News

‘കെട്ടാനൊക്കെ ഇനിയും സമയമുണ്ടല്ലോ, നിന്റെ അപ്പന് പ്രായമാവട്ടെ’ പീസ് കാരക്ടര്‍ ടീസര്‍

ജോജു ജോര്‍ജ് നായകനായെത്തുന്ന പീസ് സിനിമയുടെ കാരക്റ്റര്‍ ടീസര്‍ പുറത്തുവിട്ടു. ആശാ ശരത്തിന്റെ കാരക്റ്റര്‍ ടീസറാണ് പുറത്തുവന്നത്. ജലജ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ആശാ ശരത്ത് അവതരിപ്പിക്കുന്നത്. താരത്തിന്റെ രസകരമായ ഡയലോഗുകളും ടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നവാഗതനായ സന്‍ഫീര്‍ കെ. സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പീസ്’. കാര്‍ലോസ് എന്ന ഡെലിവറി പാര്‍ട്ണറുടെ ജീവിതവും അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളുമാണ് ഈ ചിത്രം. ആക്ഷേപഹാസ്യത്തില്‍ പറയുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളിലായാണ് ഒരുങ്ങുന്നത്.

സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സ്‌ക്രിപ്റ്റ് ഡോക്ടര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ദയാപരന്‍ ആണ്. ജുബൈര്‍ മുഹമ്മദ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. ചിത്രം ഓഗസ്റ്റ് 19ന് തിയേറ്ററുകളിലെത്തും.

ഛായാഗ്രഹണം: ഷമീര്‍ ജിബ്രാന്‍, സ്‌ക്രിപ്റ്റ് അസിസ്റ്റന്റ്: അനന്തകൃഷ്ണന്‍, ചിത്രസംയോജനം: നൗഫല്‍ അബ്ദുള്ള, അസോസിയേറ്റ് ക്യാമറ: ഉണ്ണി പാലോട്, ആര്‍ട്ട്: ശ്രീജിത്ത് ഓടക്കാലി, പ്രൊജക്ട് ഡിസൈനര്‍: ബാദുഷ എന്‍.എം, സൗണ്ട് ഡിസൈന്‍: അജയന്‍ അദത്, വസ്ത്രാലങ്കാരം: ജിഷാദ് ഷംസുദ്ദീന്‍, മേക്കപ്പ്: ഷാജി പുല്‍പ്പള്ളി, ഷമീര്‍, ജോ, സ്റ്റില്‍സ്: ജിതിന്‍ മധു, സ്റ്റോറി ബോര്‍ഡ്: ഹരിഷ് വല്ലത്ത്, ഡിസൈന്‍സ്: അമല്‍ ജോസ്, പി.ആര്‍.ഒ മഞ്ജു ഗോപിനാഥ്.

You May Also Like