അടിവസ്ത്രത്തിന്റെ അളവ് ചോദിച്ചയാൾക്ക് ചുട്ട മറുപടി കൊടുത്ത് അനിഖ!

ബാലതാരമായി സിനിമയിൽ എത്തിയ താരമാണ് അനിഖ സുരേന്ദ്രൻ.ബാലതാരം എന്നതിൽ നിന്ന് നായികയായി മാറിയിരിക്കുകയാണ് താരം. ഓ മൈ ഡാർലിംഗ് എന്ന സിനിമയിലൂടെയാണ് അനിഖ ആദ്യമായി നായികയായി എത്തിയത്. തനിക്ക് നേരിടേണ്ടി വന്ന ഒരു അശ്ലീല…

ബാലതാരമായി സിനിമയിൽ എത്തിയ താരമാണ് അനിഖ സുരേന്ദ്രൻ.ബാലതാരം എന്നതിൽ നിന്ന് നായികയായി മാറിയിരിക്കുകയാണ് താരം. ഓ മൈ ഡാർലിംഗ് എന്ന സിനിമയിലൂടെയാണ് അനിഖ ആദ്യമായി നായികയായി എത്തിയത്. തനിക്ക് നേരിടേണ്ടി വന്ന ഒരു അശ്ലീല ചോദ്യത്തെക്കുറിച്ച് താരം പറഞ്ഞ കാര്യം സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമാവുകയാണ്.

തനിക്ക് നേരിടേണ്ടി വന്ന ഒരു അശ്ലീല ചോദ്യത്തെക്കുറിച്ച് അനിഖ സുരേന്ദ്രൻ പറയുന്നത് ഇങ്ങനെയാണ്. അടിവസ്ത്രത്തിന്റെ അളവ് ചോദിച്ചയാൾക്ക് മറുപടി കൊടുക്കുമ്പോൾ തനിക്ക് വയസ് പതിനാറേ ഉണ്ടായിരുന്നുള്ളുവല്ലേ എന്ന ചോദ്യത്തിനോടായിരുന്നു അനിഖയുടെ ഈ പ്രതികരണം.

ഞാൻ കരുതുന്നത് പക്വതയുള്ള സ്വഭാവമാണ് എന്റേത് എന്നാണ് സോഷ്യൽ മീഡിയ ഇടപെടലുകളിൽ ഞാൻ ഞാനായിരിക്കാനാണ് ആഗ്രഹിക്കുന്നത്. അതിൽ അച്ഛനും അമ്മയും അധികം ഇടപെടാറില്ല. പിന്നെ അടിവസ്ത്രത്തിന്റെ അളവ് ചോദിച്ചാൽ എന്തിനാണ് ഒരു പെൺകുട്ടി ചൂളി പോകുന്നത്. അതിന്റെ ആവശ്യമില്ല . അസ്വസ്ഥതപ്പെടുകയും വേണ്ട.

പെൺകുട്ടികൾ ചൂളി പോകും എന്നു വിചാരിച്ചാണല്ലോ ഇത്തരം ചോദ്യങ്ങൾ ആളുകൾ ചോദിക്കുന്നതെന്നും നടി പറയുന്നു . അതുകൊണ്ട് അത് എവിടെ ലഭിക്കും എന്ന് വരെ ഞാൻ അയാൾക്ക് മറുപടി കൊടുത്തു എന്നാണ് താരം പറഞ്ഞത് ഏതു തരം വസ്ത്രം ധരിക്കണം, എങ്ങനെ ധരിക്കണം എന്നുള്ളത് ഓരോരുത്തരുടേയും വ്യക്തിപരമായ താൽപര്യമാണെന്നും അനിഖ വ്യക്തമാക്കി.