Film News

എന്നെ കൊണ്ട് കൂട്ടിയാൽ കൂടുമോ എന്ന സംശയമായി എനിക്ക്

ഒറ്റ ഗാനത്തിൽ കൂടി നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രിയ വാര്യർ. മലയാളികളെ കണ്ണിറുക്കി കയ്യിലെടുത്ത പ്രിയ വാര്യർ സംവിധാനയകൻ ഒമർലുലുവിന്റെ ഒരു അഡാർ ലൗ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയതാണ്. ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തിലൂടെ കണ്ണിറുക്കി നിരവധി ആരാധകരെ സൃഷ്ടിച്ചിരുന്നു താരം. ചിത്രം ഇറങ്ങുന്നതിന് മുൻപ് തന്നെ അണിയറ പ്രവർത്തകർ ചിത്രത്തിലെ ഗാനം പുറത്ത് വിട്ടിരുന്നു. അതോടെ പ്രിയ വാര്യർ സോഷ്യൽ മീഡിയയിൽ താരമായ മാറുകയായിരുന്നു. കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ ആയിരുന്നു പിന്നെ സോഷ്യൽ മീഡിയയിൽ പ്രിയ വാര്യരുടെ വളർച്ച ഉണ്ടായത്.

മലയാളത്തിന് പുറമെ തെലുങ്കിലും ഹിന്ദിയിലും എല്ലാം അഭിനയിക്കാൻ അവസരം ലഭിച്ചതോടെ നിരവധി ആരാധകരെ പ്രിയ സ്വന്തമാക്കുകയായിരുന്നു. എന്നാൽ മലയാളത്തിൽ നിരവധി വിമർശകരാണ് പ്രിയയ്ക്ക് എതിരെ വന്നത്. ഒരു പക്ഷെ ആദ്യ ചിത്രത്തിൽ തന്നെ ഇത്രയേറെ സൈബർ ആക്രമണം നേരിട്ട മറ്റൊരു താരം വേറെഉണ്ടാകില്ല. ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തെ കുറിച്ച് പ്രിയ വാര്യർ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനിമയിൽ ആർട്ടിസ്റ്റ് ആകണം എന്ന ആഗ്രഹത്തോടെയാണ് ഞാൻ സിനിമയിൽ എത്തുന്നത്. എന്നാൽ ആദ്യം തന്നെ ഫുൾ നെഗറ്റിവ് ആയിരുന്നു എനിക്ക് വന്നുകൊണ്ടിരുന്നത്. മുഴുവൻ കുറ്റങ്ങൾ മാത്രമാണ് ആ സമയത്ത് എനിക്കെതിരെ വന്നത്.

ആളുകൾ എല്ലാം ഇങ്ങനെ പറയുമ്പോൾ എങ്ങനെ ആണ് എനിക്ക് ഒരു നടിയാകാൻ കഴിയുന്നത് എന്നും എന്നെക്കൊണ്ട് കൂട്ടിയാൽ കൂടുമോ എന്നുമൊക്കെയുള്ള സംശയം ആയിരുന്നു എനിക്ക്. അന്ന് എനിക്ക് പതിനെട്ട് വയസ്സ് മാത്രമായിരുന്നു പ്രായം. എന്നാൽ പിന്നീടുള്ള എന്റെ ജീവിത യാത്രയിൽ എനിക്ക് ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്ന് എന്റെ ലക്‌ഷ്യം ഒരു ആർട്ടിസ്റ്റ് ആകുക എന്നത് ആണെന്നും അതിനിടയിൽ ഉള്ള യാത്രയിൽ ആളുകൾ എന്ത് പറഞ്ഞാലും അതൊന്നും തന്നെ  ബാധിക്കില്ല എന്ന ആത്മവിശ്വാസവും ഇന്ന് എനിക്ക് ഉണ്ട് എന്നുമാണ് പ്രിയ വാര്യർ അഭിമുഖത്തിൽ പറഞ്ഞത്.

Trending

To Top