‘ശരണ്യ വീട്ടില്‍ അമ്മയോട് സംസാരിച്ച് കൊണ്ട് വാതില്‍ പടിയില്‍ ഇരിക്കുന്ന കാഴ്ച..’ കുറിപ്പ്

മലയാളത്തിലെ ട്രെന്‍ഡ് സെറ്റര്‍ സിനിമകളിലൊന്നായ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ഗിരീഷ് എ.ഡി രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘സൂപ്പര്‍ ശരണ്യ’യ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് അനില്‍ അഞ്ജന…

മലയാളത്തിലെ ട്രെന്‍ഡ് സെറ്റര്‍ സിനിമകളിലൊന്നായ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ഗിരീഷ് എ.ഡി രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘സൂപ്പര്‍ ശരണ്യ’യ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് അനില്‍ അഞ്ജന പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. ‘മൂന്ന് പെണ്‍കുട്ടികള്‍ ടെറസില്‍ ഇരുന്ന് സംസാരിക്കുമ്പോള്‍.അവര്‍ ഇരിക്കുന്ന ശരീരഭാഷ, ശരണ്യ വീട്ടില്‍ അമ്മയോട് സംസാരിച്ച് കൊണ്ട് വാതില്‍ പടിയില്‍ ഇരിക്കുന്ന കാഴ്ച.. പെണ്‍കുട്ടികള്‍ അങ്ങനെ ഇരുന്ന് കൂടാ.. ഇങ്ങനെ ചെയ്തു കൂടാ.. എന്ന് പറയുന്ന സമൂഹത്തിന്റെ പൊള്ളയായ മിഥ്യാധാരണയെ പൊളിച്ചടക്കുകയാണ് സൂപ്പര്‍ ശരണ്യയിലൂടെ അനശ്വര രാജന്‍ എന്ന് അനില്‍ കുറിക്കുന്നു.

കുറിപ്പ് വായിക്കാം

മൂന്ന് പെൺകുട്ടികൾ ടെറസിൽ ഇരുന്ന് സംസാരിക്കുമ്പോൾ.അവർ ഇരിക്കുന്ന ശരീരഭാഷ, ശരണ്യ വീട്ടിൽ അമ്മയോട് സംസാരിച്ച് കൊണ്ട് വാതിൽ പടിയിൽ ഇരിക്കുന്ന കാഴ്ച.. പെൺകുട്ടികൾ അങ്ങനെ ഇരുന്ന് കൂടാ.. ഇങ്ങനെ ചെയ്തു കൂടാ.. എന്ന് പറയുന്ന സമൂഹത്തിൻ്റെ പൊള്ളയായ മിഥ്യാധാരണയെ പൊളിച്ചടക്കുകയാണ് സൂപ്പർ ശരണ്യയിലൂടെ അനശ്വര രാജൻ..തൻ്റെ സ്വതസിദ്ധമായ അഭിനയ ശൈലിയാൽ വിസ്മയിപ്പിക്കുകയാണ് ഈ പെൺകുട്ടി..ഗിരീഷ് A. D എന്ന പുതുമുഖ സംവിധായകനിൽ നിന്ന് ( തണ്ണീർമത്തൻ ദിനങ്ങൾ ) വളരെയേറെ മലയാള സിനിമയ്ക്ക് പ്രതീക്ഷിക്കാം.. അർജുൻ അശോകൻ നായകനായ നല്ല ഒരു സിനിമ, ചാക്യാർകൂത്ത് എന്ന കലാവേദിയിൽ നിന്ന് സിനിമാലോകത്തേയ്ക്ക് ചുവട് മാറ്റുന്ന എളവൂരിൻ്റെ അഭിമാനം, അജിത്ത് മേനോൻ എന്ന കഥാപാത്രത്തിൻ്റെ മാനറിസങ്ങൾക്ക് നിറം പകർന്ന വിനീത് ചാക്യാർ… അഥിതി താരമായ് കളം നിറഞ്ഞ ആൻറണി വർഗ്ഗീസ്….
സിനിമയുടെ കഥ പറഞ്ഞു പോകുന്ന സ്പാർക്ക്… ഒരു മറൈൻ ഫിഷ്..
. അതിനെ ഇഷ്ട്ടപെടുന്ന നായകൻ്റെ മനസ്സ് വായിച്ച് നായകൻ്റെ പ്രണയ സ്വപ്നങ്ങൾക്ക് നിറം പകരുന്ന നായിക.. നിഷ്കളങ്ക പ്രണയകഥ.. പുതുമുഖ താരങ്ങൾ ആണെന്നുള്ള പ്രതീതി ഉയർത്താതെ ഒന്നിനൊന്ന് മികച്ച അഭിനയങ്ങൾ പുറത്തെടുത്ത.. പലരുടെയും പേരറിയില്ല. നാളത്തെ വാഗ്ദാനങ്ങൾ, നസ്ളീൻ,വരുൺ എന്ന കഥാപാത്രം.. അധ്യാപകനെ അവതരിപ്പ വ്യക്തി. നായകൻ്റെ അളിയൻ. ശരണ്യയെ സൂപ്പർ ശരണ്യയാക്കുന്ന മതതയടക്കമുള്ള കൂട്ടുകാരികൾ, ഗാനങ്ങൾ.. പ്രത്യേകിച്ച് ആ ഹിന്ദിവരിയിലുള്ള ഗാനത്തിൻ്റെ മിക്സിങ്ങ് & വീഡിയോ,എല്ലാം സിനിമയയെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നു.. ചെറിയ ബഡ്ജറ്റിലൊരുങ്ങിയ.. ഒരു കൊച്ച് നല്ല.. സിനിമ…