Film News

ഷൈനിന് ഒപ്പം ഒരുമിച്ച് ഒരു റൂമില്‍ ഇരുന്നാല്‍ പോലും സേഫാണ്..!! ആന്‍ ശീതള്‍

അഭിമുഖങ്ങളില്‍ കാണുന്ന ഷൈന്‍ അല്ല എനിക്കറിയാവുന്ന ഷൈന്‍ എന്നാണ് ഒരിക്കല്‍ നടി ഐശ്വര്യ ലക്ഷ്മി നടന്‍ ഷൈന്‍ ടോം ചാക്കോയെ കുറിച്ച് പറഞ്ഞത്. ഇപ്പോഴിതാ ഷൈന്‍ ടോം ചാക്കോയെ കുറിച്ച് നടി ആന്‍ ശീതല്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.. എന്റെ ജീവിതത്തില്‍ ഷൈന്‍ ടോം ചാക്കോയെ പോലെയൊരു നല്ല വ്യക്തിയെ കണ്ടിട്ടില്ല എന്നാണ് ആന്‍ ശീതള്‍ ഒരു ഓണ്‍ലൈന്‍ ചാനലിന് അനുവദിച്ച് നല്‍കിയ അഭിമുഖത്തില്‍ വെച്ച് പറഞ്ഞത്.

ഇഷ്‌ക് എന്ന ചിത്രത്തിലാണ് ആന്‍ ശീതളും ഷൈന്‍ ടോം ചാക്കോയും ഒന്നിച്ച് അഭിനയിച്ചിരുന്നത്. വളരെ സ്വീറ്റ് ആയിട്ടുള്ള മനുഷ്യനാണ് അദ്ദേഹം എന്നാണ് ആന്‍ ശീതള്‍ ഷൈനിനെ കുറിച്ച് പറഞ്ഞത്. നമ്മളെ ശരിക്കിലും കംഫര്‍ട്ട് ആക്കി നിര്‍ത്തുന്ന മനുഷ്യനാണ് അദ്ദേഹം. ഞാന്‍ ഒരിക്കലും ഇത്രയും സ്വീറ്റായിട്ടുള്ള ഒരു ജെന്റില്‍മാനെ കണ്ടിട്ടില്ല എന്നാണ് ആന്‍ ശീതള്‍ പറയുന്നത്. ഇഷ്‌ക് എന്ന ചിത്രത്തില്‍ ഒരു നെഗറ്റീവ് റോളില്‍ ആണ് ഷൈന്‍ എത്തിയിരുന്നത്. എന്നാല്‍ അതില്‍ നിന്ന് നേരെ ഓപ്പോസിറ്റ് ആണ് ഷൈന്‍ ടോം ചാക്കോയുടെ ശരിക്കുമുള്ള സ്വഭാവം എന്നും നടി പറയുന്നു.

ഷൈനിന്റെ അടുത്ത് നമ്മള്‍ എപ്പോഴും സേഫ് ആയിരിക്കും.. സത്യം പറഞ്ഞാല്‍ പുള്ളിക്കാരന്റെ കൂടെ ഒരു റൂമില്‍ ഇരുന്നാല്‍ പോലും സേഫ് ആണ് എന്നാണ് ആന്‍ ശീതള്‍ പറഞ്ഞത്. ഇഷ്‌ക് എന്ന ചിത്രത്തിലേത് പോലെ തനിക്ക് ഒരിക്കലും ഒരു അനുഭവം ഉണ്ടായിട്ടില്ലെന്നും ആന്‍ ശീതള്‍ പറയുന്നു.. ഞാന്‍ കണ്ട ആളുകള്‍ എല്ലാം നല്ലവരായിരുന്നു. ആ സിനിമയിലേത് പോലെ എനിക്ക് ഒരിക്കലും ഒരു അനുഭവം ജീവിതത്തില്‍ ഉണ്ടായിട്ടില്ലെന്നും നടി പറയുന്നു.

അതേസമയം, പടച്ചോനെ ഇങ്ങള് കാത്തോളീ.. എന്ന ചിത്രത്തിലാണ് ആന്‍ ശീതള്‍ ഇപ്പോള്‍ നായികയായി അഭിനയിച്ചിരിക്കുന്നത്. ശ്രീനാഥ് ഭാസി നായകന്‍ ആയി എത്തുന്ന ചിത്രം ഒരു ഗ്രാമീണ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.

Trending

To Top