Film News

‘ഉച്ച നേരത്തെ മയക്കം എന്ന പേര് തന്നെ സ്വപ്നത്തെ സൂചിപ്പിച്ചതാണ് എന്ന വാസ്തവം പിന്നീടാണ് മനസിലായത്’

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി അഭിനയിച്ച നന്‍പകല്‍ നേരത്ത് മയക്കം പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇക്കഴിഞ്ഞ ഐഎഫ്എഫ്‌കെയില്‍ പ്രീമിയര്‍ ചെയ്യപ്പെട്ടപ്പോഴും പിന്നീട് തിയറ്റര്‍ റിലീസിന്റെ സമയത്തും ചിത്രം കൈയടി നേടി. നെറ്റ്ഫ്‌ലിക്‌സിലൂടെയുള്ള ഒടിടി റിലീസിലും ചിത്രത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഉച്ച നേരത്തെ മയക്കം എന്ന പേര് തന്നെ സ്വപ്നത്തെ സൂചിപ്പിച്ചതാണ് എന്ന വാസ്തവം പിന്നീടാണ് മനസിലായതെന്ന് അനൂപ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
നന്പകല്‍ നേരത്തു മയക്കം..
ഒരുപാട് നല്ല റിവ്യൂ കളും വിമര്‍ശനങ്ങളും കണ്ടു…
ഞാന്‍ എന്ന പ്രേക്ഷകന് അത്ഭുതം തന്ന സിനിമയാണ്… മൂന്നു തവണ കണ്ടതിനു ശേഷമാണ് ചിത്രം എനിക്ക് പൂര്‍ണമായി അല്ലെങ്കില്‍ തന്നെ മനസിലായത്…
ജെയിംസ് ല്‍ സുന്ദരം കയറികൂടുന്നത് ഉള്‍പ്പടെ ഒരുപാട് റിവ്യൂ ഈ പേജില്‍ തന്നെ വായിച്ചു.. പക്ഷെ
തമിഴ് ഗ്രാമവും, സുന്ദരവും, ആ വീടും എല്ലാം ജെയിംസ് ന്റെ സ്വപ്നം മാത്രമെന്ന് പറയുവാന്‍ സംവിധായകന്‍ 5 ക്ലൂ കള്‍ സിനിമയില്‍ ഒളിപ്പിച്ചിട്ടുണ്ട് ( എനിക്ക് മനസിലായത് )
1. ജെയിംസ് ന് തലേദിവസം ഉറങ്ങാന്‍ സാധിച്ചിട്ടില്ല എന്ന് തുടക്കം തന്നെ സംഭാഷങ്ങളില്‍ വ്യക്തമാക്കി തന്നിട്ടുണ്ട്… കൂടാതെ സഹ യാത്രകരുടെ ശബ്ദം പോലും അയാളെ വല്ലാതെ അലോസര പെടുത്തുന്നുണ്ട്…
2. ഉറക്കം മരണം എന്നും, ഉണരുമ്പോള്‍ ജനനം എന്നും ഉള്ളത് ലോഡ്ജില്‍ പണം അടക്കാന്‍ ഇരിക്കുമ്പോള്‍ ഉടമയുമായുള്ള സംഭാഷണങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്..
3. ജെയിംസ് ബസ്സില്‍ ഉറക്കത്തിലേക്കു വഴുതി വീഴുമ്പോള്‍ ബസ്സിന്റെ  ഗ്ലാസ് window അടിക്കുന്ന ശബ്ദം കേള്‍പ്പിക്കുന്നുണ്ട്, കൂടാതെ സുന്ദരം മുടിവെട്ടാനായി ഇരിക്കുമ്പോഴും ആ ശബ്ദം bgm ന്റെ ഒപ്പം കേള്‍ക്കാന്‍ സാധിക്കും… ഉറക്കത്തില്‍ ചിലപ്പോള്‍ അവ്യക്തമായി കേള്‍ക്കുന്ന ശബ്ദങ്ങള്‍ പോലെ തോന്നിക്കുന്നു…
4. ബസ്സ് നിറുത്തുവാന്‍ പറയുന്നത് ഉറക്കത്തിലെ വ്യക്തമല്ലാത്ത സംഭാഷങ്ങള്‍ പോലെയാണ്.
5. ഏറ്റവും വലിയ ക്ലൂ… ജെയിംസ് സുന്ദരമായി മാറുമ്പോള്‍ രാത്രിയില്‍ വഴിയേ വരുന്ന ഒരു കാറില്‍ ലിഫ്റ്റ് ചോദിച്ചു അളിയനും പെങ്ങളും എറണാകുകത്തേക്ക് കയറി പോകുന്നുന്നുണ്ട്… പക്ഷെ ക്ലൈമാക്‌സ് ല്‍ ബസ്സ് നിറുത്താതെ നീങ്ങുകയാണ്.. കൂടാതെ തലേ ദിവസം നാട്ടിലേക്കു മടങ്ങിയ അളിയനും പെങ്ങളും തൊട്ടു പിന്നിലെ സീറ്റില്‍ അപ്പോഴും ഇരിപ്പുണ്ട്…
ഒരുപക്ഷെ  ഇനിയും ഒരുപാട് കാണുമായിരിക്കും..
ഉച്ച നേരത്തെ മയക്കം എന്ന പേര് തന്നെ സ്വപ്നത്തെ സൂചിപ്പിച്ചതാണ് എന്ന വാസ്തവം പിന്നീടാണ് മനസിലായത്…
മലയാള സിനിമയില്‍ ഇത്ര അധികം ചിന്തിപ്പിക്കുവാന്‍ കഴിവുള്ള സംവിധായകന്‍ ലിജോ ജോസ് പല്ലിശ്ശേരി മാത്രമാണ്…
ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമ, തമിഴ് ഗ്രാമീണനായ സുന്ദരം എന്നിങ്ങനെ രണ്ട് വേഷപ്പകര്‍ച്ചകളിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. മമ്മൂട്ടി തന്റെ കരിയറില്‍ ഇതുവരെ അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളുടെ പ്രമേയ പരിസരങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമാണ് നന്‍പകലിലേത്. പ്രകടനത്തിലും ആ വൈവിധ്യം കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് നന്‍പകല്‍ നേരത്ത് മയക്കം.

Trending

To Top