‘മഴനീര്‍ തുള്ളികള്‍’ എന്ന പാട്ടിന് പോലും പണം കിട്ടിയില്ല..!! തുറന്ന് പറഞ്ഞ്‌ അനൂപ് മേനോന്‍..!!

ഒരു നടന്‍ എന്നതിലുപരി സിനിമാ രംഗത്തെ എല്ലാ മേഖലകളിലും തിളങ്ങുന്ന താരമാണ് അനൂപ് മേനോന്‍. അദ്ദേഹത്തിന്റെതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ 21 ഗ്രാംസ് ആണ്. ഏറെ പ്രേക്ഷക പ്രീതി ലഭിച്ച ഒരു സിനിമയായിരുന്നു…

ഒരു നടന്‍ എന്നതിലുപരി സിനിമാ രംഗത്തെ എല്ലാ മേഖലകളിലും തിളങ്ങുന്ന താരമാണ് അനൂപ് മേനോന്‍. അദ്ദേഹത്തിന്റെതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ 21 ഗ്രാംസ് ആണ്. ഏറെ പ്രേക്ഷക പ്രീതി ലഭിച്ച ഒരു സിനിമയായിരുന്നു ഇത്. ഇപ്പോഴിതാ സിനിമാ ഗാനങ്ങള്‍ക്ക് വരികള്‍ എഴുതുകയും തിരക്കഥ, സംഭാഷണം തുടങ്ങി എല്ലാ മേഖലകളിലും പ്രവര്‍ത്തിച്ചപ്പോഴും ഗാനങ്ങള്‍ക്ക് വരി എഴുതിയാല്‍ തനിക്ക് പണം തരാതെ പലരും ഒഴിഞ്ഞു മാറി എന്ന് തുറന്ന് പറയുകയാണ് അനൂപ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു

 

അനൂപ് മേനോന്‍ ഇതേ കുറിച്ച് പറഞ്ഞത്.. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ഞാന്‍ കവികള്‍ എന്ന് വിളിക്കാന്‍ ആഗ്രഹിക്കുന്നത് എന്റെ പൂര്‍വ്വീകരായ ഒ.എന്‍.വി സാറും വയലാര്‍ മാഷും പി. ഭാസ്‌ക്കരന്‍ സാറും ഗിരീഷ് പുത്തഞ്ചേരിയുമൊക്കെയാണ്.. അവരാണ് കവികള്‍ ഞാനൊരു കവിയല്ല വാക്കുകള്‍ നിരത്താന്‍ അറിയാവുന്ന ഒരാള്‍ മാത്രമാണ്. നമ്മള്‍ ഈ പറയുന്ന ഒരു മ്യൂസിക് കിട്ടിക്കഴിഞ്ഞാല്‍ അതിന് വേണ്ടി വരികളെഴുതുകയാണ്. പലപ്പോഴും എന്നെ വരിയെഴുതാന്‍ വിളിക്കുന്നത് പ്രൊഡ്യൂസറിന്റെ കയ്യില്‍ കാശില്ലാത്ത

സമയങ്ങളിലാണ്. ഒരു പാട്ടെഴുതണമെങ്കില്‍ മിനിമം 40000 രൂപയാണ് അത്യാവശ്യം നല്ലൊരു ഗാനരചയിതാവിന് കൊടുക്കേണ്ടത്. അപ്പോള്‍ ഒരു മൂന്ന് പാട്ടെഴുതുന്നതിന് 120000 രൂപ പോയി. ഇവനാകുമ്പോള്‍ പൈസ കൊടുക്കണ്ട എന്ന ലൈനാണ് പലര്‍ക്കും. എനിക്ക് ഇതുവരെ എഴുതിയ ഒരു പാട്ടിനും പൈസ കിട്ടിയിട്ടില്ല. ആ മഴനീര്‍ത്തുള്ളികളൊക്കെ ഒരുപാട് പേര്‍ ഇഷ്ടപ്പെട്ടു.

മഴനീര്‍ത്തുള്ളികള്‍ക്കോ കിംഗ്ഫിഷിലെ എന്‍ രാമഴയില്‍ എന്ന പാട്ടിനോ ഒന്നും പൈസ കിട്ടിയിട്ടില്ല എന്നാണ് അനൂപ് പറയുന്നത്. എന്നാല്‍ തന്റെ പുതിയ സിനിമയായ പത്മയില്‍ പാട്ടുകള്‍ എഴുതിയത് താന്‍ തന്നെയാണ്. എനിക്ക് തന്നെയാണല്ലോ ലാഭം, എന്നും അനൂപ് കൂട്ടിച്ചേര്‍ക്കുന്നു.