‘സന്തോഷം അത്ര വലിയ സന്തോഷമായി എനിക്ക് തോന്നിയില്ല’

അനു സിത്താര, അമിത് ചക്കാലക്കല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അജിത് വി തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സന്തോഷം. ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. സന്തോഷം അത്ര വലിയ സന്തോഷമായി എനിക്ക്…

അനു സിത്താര, അമിത് ചക്കാലക്കല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അജിത് വി തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സന്തോഷം. ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. സന്തോഷം അത്ര വലിയ സന്തോഷമായി എനിക്ക് തോന്നിയില്ലെന്നാണ് അനുജ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

സന്തോഷം അത്ര വലിയ സന്തോഷമായി എനിക്ക് തോന്നിയില്ല.??
സിനിമയുടെ പേരില്‍ എഴുതി കാണിച്ച സന്തോഷം സിനിമ തുടങ്ങിക്കഴിഞ്ഞങ്ങോട്ട് പിന്നെ കണ്ടില്ല
കണ്ടിരിക്കുന്നവനെ എങ്ങനെയൊക്കെ കരയിപ്പിക്കാമോ അങ്ങനെയൊക്കെ കരയിപ്പിച്ച സന്തോഷം
അധികമൊന്നും വലിച്ചുവാരി എഴുതുന്നില്ല, ഈ പ്രായത്തില്‍ എനിക്കൊരു അനിയത്തി ഉള്ളതുകൊണ്ടാകാം ഇത്രമേല്‍ എന്റെ ഹൃദയത്തില്‍ ഈ സിനിമ സ്പര്‍ശിച്ചത്
മനസ്സില്‍ നിന്നും മായാതെ സന്തോഷം.

കുടുംബ ബന്ധങ്ങളുടെ ആഴം പറയുന്ന ചിത്രമാണിത്. ചിത്രത്തില്‍ കലാഭവന്‍ ഷാജോണ്‍, മല്ലിക സുകുമാരന്‍, ബേബി ലക്ഷ്മി, ആശാ അരവിന്ദ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പി.എസ്. ജയ്ഹരിയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ‘മീസ്- എന്‍- സീന്‍ എന്റര്‍ടെയ്ന്‍മെന്റ്’ന്റെ ബാനറില്‍ ഇഷ പട്ടാലി, അജിത് വി തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും അര്‍ജുന്‍ സത്യന്റെതാണ്. ഛായാഗ്രഹണം എ. കാര്‍ത്തിക്ക് ചിത്രസംയോജനം ജോണ്‍കുട്ടി.