Film News

ഹോട്ട് ലുക്കില്‍ മാളവിക മോഹനന്‍; ചിത്രങ്ങള്‍ വൈറലാകുന്നു

സിനിമാ പ്രേമികള്‍ക്ക് വളരെ പ്രിയങ്കരിയായ നടിയാണ് മാളവിക മോഹനന്‍. മലയാളത്തിലൂടെയാണ് സിനിമാ അരങ്ങേറ്റമെങ്കിലും മറ്റു ഭാഷകളിലും മാളവിക തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പട്ടം പോലെ എന്ന മലയാള സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. തന്റെ വ്യത്യസ്തമായഫോട്ടോഷൂട്ട് ചിത്രങ്ങള്‍ എല്ലാം തന്നെ മാളവിക സോഷ്യല്‍ മീഡിയ വഴി പങ്കു വെക്കാറുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ഹോട്ട് ലുക്കിലെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ക്ക് നിരവധി പേരാണ് കമന്റുകളുമായെത്തിയത്.

അതേസമയം മാളവിക മോഹനന്‍ അടുത്തിടെ മലയാളത്തിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയിരുന്നു. ‘ക്രിസ്റ്റി’ എന്ന പുതിയ ചിത്രത്തിലൂടെയാണ് താരം മലയാളത്തിലേക്ക് തിരിച്ചെത്തിയത്. ‘ക്രിസ്റ്റി’ എന്ന ടൈറ്റില്‍ റോളിലായിരുന്നു ചിത്രത്തില്‍ മാളവിക മോഹനന്‍ അഭിനയിച്ചത്. ബെന്യാമനും ജി ആര്‍ ഇന്ദുഗോപനും ഒത്തുചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്ന ചിത്രമാണ് ‘ക്രിസ്റ്റി’.

ആനന്ദ് സി ചന്ദ്രന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചപ്പോള്‍ മാത്യു തോമസ് നായക കഥാപാത്രമായ ‘റോയ്’യെ അവതരിപ്പിച്ചു. റോക്കി മൗണ്ടന്‍ സിനിമാ സിന്റ് ബാനറില്‍ സജയ് സെബാസ്റ്റ്യനും കണ്ണന്‍ സതീശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Trending

To Top