Connect with us

Hi, what are you looking for?

Film News

‘1921 പുഴമുതൽ പുഴവരെ’ നാളെ പ്രദർശനത്തിനെത്തും

രാമസിംഹൻ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന സിനിമയാണ് ‘1921 പുഴ മുതൽ പുഴ വരെ’. മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ ‘വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി’യുടെ കഥ പറയുന്ന സിനിമയാണ് ‘1921 പുഴ മുതൽ പുഴ വരെ’. സിനിമ മാർച്ച് 3ന് (നാളെ)പ്രദർശനത്തിന് എത്തും.

2021 ഫെബ്രുവരി 20ന് വയനാട്ടിലായിരുന്നു പുഴ മുതൽ പുഴ വരെയുടെ ചിത്രീകരണം തുടങ്ങിയത്.തലൈവാസൽ വിജയ് ആണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ജോയ് മാത്യുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സഎ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. മമധർമ്മ എന്ന സംഘടന രൂപീകരിച്ച് ആളുകളിൽ നിന്ന് സംഭാവന സ്വീകരിച്ചാണ് 1921 പുഴ മുതൽ പുഴ വരെ എന്ന നിർമിച്ചത്.

അതേ സമയം ആയിരത്തിതൊള്ളായിരത്തി ഇരുപത്തിയൊന്നിലെ മലബാറിൻറെ പശ്ചാത്തലത്തിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം കഥ പറയുന്ന ചിത്രം പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു നേരത്തെ പഖ്യാപിച്ചിരുന്നു. തുടർന്നാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനായി അവതരിപ്പിക്കുന്ന സിനിമ രാമസിംഹനും പ്രഖ്യാപിച്ചത്.പിന്നീട് ആഷിക് അബു പൃഥ്വിരാജ് സിനിമ ഉപേക്ഷിക്കുന്നതായി അറിയിക്കുകയായിരുന്നു

You May Also Like