യെല്ലോ സമ്മര്‍ ഡ്രസില്‍ സുന്ദരിയായി അനുപമ പരമേശ്വരന്‍; ചിത്രങ്ങള്‍ വൈറലാകുന്നു

പ്രേമം എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ തെന്നിന്ത്യയുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനുപമ പരമേശ്വരന്‍. പ്രേമത്തിലെ ചുരുളന്‍ മുടിക്കാരിയെ മലയാളികള്‍ ഏറ്റെടുത്തിരുന്നു. ആദ്യ സിനിമ ശ്രദ്ധിക്കപ്പെട്ടതോടെ തെന്നിന്ത്യയിലൊട്ടാകെ തിരക്കേറിയ താരമായി മാറുകയായിരുന്നു. തമിഴ്, തെലുങ്ക് സിനിമകളിലും…

പ്രേമം എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ തെന്നിന്ത്യയുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനുപമ പരമേശ്വരന്‍. പ്രേമത്തിലെ ചുരുളന്‍ മുടിക്കാരിയെ മലയാളികള്‍ ഏറ്റെടുത്തിരുന്നു. ആദ്യ സിനിമ ശ്രദ്ധിക്കപ്പെട്ടതോടെ തെന്നിന്ത്യയിലൊട്ടാകെ തിരക്കേറിയ താരമായി മാറുകയായിരുന്നു. തമിഴ്, തെലുങ്ക് സിനിമകളിലും അനുപമ വളരെ സജീവമാകുകയായിരുന്നു.

സോഷ്യല്‍ മീഡിയയിലും അനുപമ ഏറെ സജീവമാണ്. തന്റെ ഇഷ്ട്ട ചിത്രങ്ങളും വിഡിയോകളും നിരന്തരമായി സോഷ്യല്‍ മീഡിയില്‍ കൂടി അനുപമ പങ്കുവെയ്ക്കാറുണ്ട്. നിരവധി ആരാധകരുള്ള അനുപമയുടെ വിശേഷങ്ങള്‍ക്കെല്ലാം ആരാധകര്‍ വലിയ സ്വീകാര്യതയാണ് നല്‍കുന്നത്. ഇപ്പോഴിതാ അനുപമയുടെ പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. യെല്ലോ സമ്മര്‍ ഡ്രെസ്സില്‍ അതിസുന്ദരിയായി എത്തിയിരിക്കുകയാണ് താരം. കാര്‍ത്തികേയ 2 വാണ് അനുപമയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

തെലുങ്കില്‍ വന്‍ ഹിറ്റായി മാറിയ ചിത്രം ഹിന്ദിയടക്കമുള്ള ഭാഷകളിലും മികച്ച പ്രതികരണങ്ങള്‍ നേടിയിരുന്നു. ‘കാര്‍ത്തികേയ 2’വില്‍ നായകനായ നിഖില്‍ സിദ്ധാര്‍ഥയും അനുപമ പരമേശ്വരനും ഒന്നിക്കുന്ന ചിത്രം ’18 പേജെസി’ന്റെ റിലീസ് പ്രഖ്യാപിച്ചതാണ് പുതിയ വാര്‍ത്ത.

അനുപമ പരമേശ്വരന്‍ ചിത്രം ഡിസംബര്‍ 23നാണ് റിലീസ് ചെയ്യുക. പല്‍നാട്ടി സൂര്യ പ്രതാപാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എ വസന്താണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. നവീന്‍ നൂലിയാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.

അനുപമ പരമേശ്വരന്‍ നായികയായി ഒട്ടേറെ ചിത്രങ്ങളാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതും റിലീസ് കാത്തിരിക്കുന്നതും. ഘന്ത സതീഷ് ബാബു സംവിധാനം ചെയ്യുന്ന ‘ബട്ടര്‍ഫ്‌ലൈ’ എന്ന ചിത്രം അനുപമ പരമേശ്വരന്‍ നായികയായി പ്രദര്‍ശനത്തിന് എത്താനുണ്ട്. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെ ചിത്രം ഡയറക്ട് റിലീസ് ചെയ്യാനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

രവി പ്രകാശ് ബോദപതി, പ്രസാദ് തിരുവല്ലൂരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജനറേഷന്‍ നെക്സ്റ്റ് മൂവിസാണ് ചിത്രത്തിന്റെ ബാനര്‍. നാരായണയാണ് ‘ബട്ടര്‍ഫ്‌ലൈ’ ചിത്രത്തിന്റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍. പാഞ്ചജന്യ പൊത്തരാജുവാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.