Film News

ഇപ്പോള്‍ ആളാകെ മാറിപ്പോയി!! ഇതിഹാസയില്‍ പുകവലിക്കാന്‍ പഠിപ്പിച്ചത് ഷൈന്‍!!!

നടി അനുശ്രീയുടെയും നടന്‍ ഷൈന്‍ ടോം ചാക്കോയുടെയും കരിയറിലെ മികച്ച തുടക്കമായിരുന്നു ഇതിഹാസ. ഞെട്ടിക്കുന്ന മേക്ക്ഓവറിലായിരുന്നു അനുശ്രീയും ഷൈനും എത്തിയിരുന്നത്. ചിത്രം വന്‍ വിജയവുമായിരുന്നു. അനുശ്രീ, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായത്.

ഇപ്പോഴിതാ ചിത്രത്തിന്റെ സെറ്റിലെ ചില ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് അനുശ്രീ. ഇപ്പോഴത്തെ ഷൈന്‍ ആളാകെ മാറിപ്പോയി, ഭയങ്കര സംഭവമായി മാറിയെന്നും അനുശ്രീ പറയുന്നു.

ഇതിഹാസയില്‍ അഭിനയിക്കുന്ന സമയത്ത് ഷൈന്‍ ആവശ്യം ഇല്ലാതെ സംസാരിക്കുന്നത് പോലും കണ്ടിട്ടില്ല. ദൈവമേ ഈ ചേട്ടന്‍ എന്താ ഇങ്ങനെ എന്ന് ഓര്‍ത്തിട്ടുണ്ട്. ഭയങ്കര പാവം ആയ ഒരു മനുഷ്യന്‍. വണ്ടിയില്‍ കേറിയിരുന്നാലും അതില്‍ പോയിരുന്നു ഉറങ്ങുന്നത് ഒക്കെ കാണാം. ഷോട്ട് റെഡി ആവുമ്പോള്‍ വന്നു അഭിനയിച്ചിട്ട് പോകും.

ആ ഷൈന്‍ ഇപ്പോള്‍ ഭയങ്കര സംഭവമായി മാറി. ഇന്റര്‍വ്യൂസില്‍ ഒക്കെ ഷൈനിനെ കാണുമ്പോള്‍ ഒരുപാട് മാറിപ്പോയോ എന്ന് തോന്നുന്നുണ്ടെന്നും അനുശ്രീ പറയുന്നു.
അന്നൊക്കെ പ്രൊമോഷന് വേണ്ടി ഒക്കെ സംസാരിക്കുന്ന സമയത്ത് പോലും ഭയങ്കര ലൈറ്റ് ആയിട്ടും മൈല്‍ഡ് ആയിട്ടും ഒക്കെ സംസാരിക്കുന്ന ആളായിരുന്നു ഷെന്‍. ഇപ്പൊ പുള്ളി കൗണ്ടര്‍ ഒക്കെ അടിച്ച് ഭയങ്കരമായി മാറിയപ്പോള്‍ അത്ഭുതം തോന്നുന്നെന്നും അനുശ്രീ പറയുന്നു.

മാത്രമല്ല, ഇതിഹാസയില്‍ ആണ്‍കുട്ടിയായിട്ടും പെണ്‍കുട്ടിയായിട്ടും അനുശ്രീ എത്തിയിരുന്നു. അതില്‍ ആണ്‍കുട്ടി പുകവലിക്കുന്നതൊക്കെ ഉണ്ട്. അതിന് വേണ്ട് പുകവലിക്കാന്‍ പഠിപ്പിച്ചത് ഷൈനും ബാലുവും ആയിരുന്നെന്നും അനുശ്രീ പറയുന്നു.

Trending

To Top