‘എന്റെ നിര്‍ബന്ധത്തില്‍ കേറിയതാ….പിഴ… എന്റെ പിഴ… എന്റെ വലിയ പിഴ’

ധ്യാന്‍ ശ്രീനിവാസന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വീകം. തിയേറ്ററുകളില്‍ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘മ്മടെ ധ്യാന്‍ ചേട്ടന്‍ അല്ലെ….ഇന്റര്‍വ്യൂസ് ഒക്കെ കണ്ട് ന്തോ ഭയങ്കര…

ധ്യാന്‍ ശ്രീനിവാസന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വീകം. തിയേറ്ററുകളില്‍ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘മ്മടെ ധ്യാന്‍ ചേട്ടന്‍ അല്ലെ….ഇന്റര്‍വ്യൂസ് ഒക്കെ കണ്ട് ന്തോ ഭയങ്കര ഇഷ്ടാ ഇപ്പൊ ഇങ്ങേരെ….അത് കൊണ്ട് എന്റെ നിര്‍ബന്ധത്തില്‍ കേറിയതാ….പിഴ… എന്റെ പിഴ… എന്റെ വലിയ പിഴ’ എന്നാണ് അര്‍ജുന്‍ നമ്പ്യാര്‍ മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്.

‘വീകം’ കണ്ടു…Sunday ആയിട്ട് ഫ്രണ്ട് വിളിച്ചപ്പോ പോയതാ….മ്മടെ ധ്യാന്‍ ചേട്ടന്‍ അല്ലെ….ഇന്റര്‍വ്യൂസ് ഒക്കെ കണ്ട് ന്തോ ഭയങ്കര ഇഷ്ടാ ഇപ്പൊ ഇങ്ങേരെ….അത് കൊണ്ട് എന്റെ നിര്‍ബന്ധത്തില്‍ കേറിയതാ…. പിഴ… എന്റെ പിഴ… എന്റെ വലിയ പിഴ ?? ദാണ്ടേ ആ red വട്ടമിട്ട മൊതലിനെ നോക്കി വെച്ചോ…. പ്രതിഭയാണ് പ്രതിഭാസമാണ് ??????
ഒരു വീക്ക് വെച്ചു കൊടുക്കാന്‍ തോന്നുന്ന അഭിനയം… ബാക്കിയുള്ളവരൊക്കെ കട്ടക്ക് നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഈ bro യുടെ acting ….. പടത്തില്‍ ഇടക്കിടക്കു ട്രെയിന്‍ പോകുന്നത് കാണിച്ചാരുന്നു… എന്നതാ ഉദ്ദേശിച്ചത് ആവോ…. പ്രേക്ഷകരോട് ‘പോയി തല വെച്ചോ’ ന്നാണോ ഉദ്ദേശിച്ചത്….director Brilliance എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് ഷീലു എബ്രഹാം, എബ്രഹാം മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് വീകം നിര്‍മ്മിച്ചിരിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍, ഷീലു എബ്രഹാം, അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ജഗദീഷ്, ഡെയിന്‍ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം- വില്യം ഫ്രാന്‍സിസ്, ധനേഷ് രവീന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റിംഗ് – ഹരീഷ്, കല സംവിധാനം പ്രദീപ് എം വി, മേക്കപ്പ്- അമല്‍, കോസ്റ്റ്യൂം ഡിസൈന്‍ – അരുണ്‍ മനോഹര്‍.

ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സനു സജീവന്‍, അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് – സംഗീത് ജോയ്, ബഷീര്‍ ഹുസൈന്‍. മുകേഷ് മുരളി, ഫിനാന്‍സ് കണ്‍ട്രോളര്‍ അമീര്‍ കൊച്ചിന്‍. പ്രൊഡക്ഷന്‍ മാനേജര്‍ – സുനീഷ് വൈക്കം. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് – ബിജു അഗസ്റ്റിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ജിത്ത് പിരപ്പന്‍ കോട്, പിആര്‍ഒ- വാഴൂര്‍ ജോസ്, ഫോട്ടോ- സന്തോഷ് പട്ടാമ്പി.