Film News

‘അവിഹിതമില്ലാത്തൊരു അനൂപ് മേനോന്‍ സിനിമ സ്വപ്നങ്ങള്‍ക്കുമപ്പുറേയാണ്’

അനൂപ് മേനോന്‍ സംവിധാനം ചെയ്ത ചിത്രം പദ്മ തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടിയിരുന്നു. അനൂപ് മേനോനെ കൂടാതെ സുരഭി ലക്ഷ്മിയും കേന്ദ്ര കഥാപാത്രമായി ചിത്രത്തില്‍ എത്തിയിരുന്നു. ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായി ആണ് സുരഭി ലക്ഷ്മി എത്തുന്നത്. ദേശീയ അവാര്‍ഡ് ലഭിച്ചതിന് ശേഷം സുരഭി ലക്ഷ്മി ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രമാണ് പദ്മ. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. പടം കാണാത്തവര്‍ വായിക്കരുതേയെന്ന് പറഞ്ഞാണ് സനല്‍ കുമാര്‍ മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് തുടങ്ങുന്നത്.

‘രവിയേട്ടാ എനിക്ക് പാട്ടുകാരന്‍ ഹരിദാസിനെ ഇഷ്ടമാണ് ഞങ്ങള്‍ തമ്മില്‍ ഫിസികല്‍ റിലേഷനും ഉണ്ടായി ‘
എന്നുള്ള തന്റെ ഭാര്യ പത്മയുടെ തുറന്നു പറച്ചില്‍ കേട്ട് ആകെ അപ്‌സെറ്റ് ആയി ഡൌണ്‍ ആയ രവിശങ്കര്‍ രണ്ടെണ്ണം അടിച്ചു കൊണ്ടു വിഷമത്തോടെ കിടക്കാന്‍ പോകുകയാണ്…..
കിടക്കുന്നതിനു മുന്‍പാണ് അയാള്‍ ആലോചിക്കുന്നത് ഇടയ്ക്കിടെ തന്നെ കാണാന്‍ വരാറുള്ള പെണ്‍കുട്ടിയെ ഒന്ന് വീഡിയോ കാള്‍ ചെയ്താലോ എന്ന്….
ഒട്ടും മടിച്ചില്ല വിഷമത്തിന്റെ പുറത്തു പാതിരാത്രി ആ കൊച്ചിനെ വീഡിയോ കാള്‍ ചെയ്തിട്ടു എരിവും പുളിയുമുള്ള ഡയലോഗ് നാലെണ്ണം അണ്ണന്‍ കീച്ചുകയാണ് ….
ഡയലോഗുകള്‍ പറഞ്ഞു കഴിഞ്ഞു ഉള്ളിലുള്ള ദുഖവും വിഷമവും അല്പം കുറഞ്ഞപ്പോള്‍ ആണ് അണ്ണന്‍ അറിയുന്നത് അണ്ണന്റെ പെരുമാറ്റം കണ്ടു അപ്പുറത്തെ പെങ്കൊച്ചു ആകെ ഷോക്ക് ആയെന്നും ആ കൊച്ചു ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നും ..!
അകെ കുടുങ്ങിയ അണ്ണനെ സഹായിക്കാന്‍ ഭാര്യ പത്മ വരുന്നു…… സംഭവം നൈസ് ആയി ഡീല്‍ ചെയ്യുന്നു ….
തന്നെ ഒരു ആപത്തില്‍ നിന്നും രക്ഷിച്ച പത്മയുടെ ആ തെറ്റ് അണ്ണന്‍ പൊറുക്കുന്നു ……
ശുഭം ……????
അതിന്റെ കൂടെ സൈഡില്‍ കൂടെ……
തന്റെ ഭാര്യക്ക് , യോഗ ഇന്‍സ്ട്രക്റ്ററുമായി ലെസ്ബിയന്‍ റിലേഷന്‍ ഉണ്ടെന്നു കരുതുന്ന ഭര്‍ത്താവിന്റെ അനുഭവം …..
രവിശങ്കറും സുഹൃത്ത് ടോണിയുമായുള്ള സംഭാഷണത്തിലൂടെ ഉരുത്തിരിഞ്ഞു വരുന്ന ‘ എം എല്‍ എ ജോര്‍ജിന്റെ ഭാര്യ റീത്തയും ഒരു ജൂനിയര്‍ ഡോക്ടറും കാറില്‍ വച്ചുള്ള പരിചയപെടലിന്റെ കഥ ……’
പോണ്‍ സൈറ്റ് അയച്ചു കൊടുത്തു അയല്‍വക്കത്തെ പെങ്കൊച്ചിനെ വശികരിച്ചു കടന്നു കളഞ്ഞ അങ്കിളിന്റെ കഥ …..
രവി ശങ്കരിന്റെ സുഹൃത്തിന്റെ ടോണി യുടെ ഭാര്യ അമലയും ആര്‍ക്കിടെക്ട് ആയ കാമുകനും നട്ടുച്ചക്ക് തട്ടുമ്പുറത്തു നിന്നും താഴെ നടുവും തല്ലി വീണ മസാല കഥ ……
ഹോട്ടല്‍ ഉടമസ്ഥാന്‍ നെല്‍സന്‍ മാത്യു വിന്റെ ശോഭനയുടെ സൈഡ് കട്ട് ഉള്ള ഭാര്യയും ആക്ടര്‍ അര്‍ജുന്‍ ദാസുമായുള്ള ആരുടെയും കരളലിയി പ്പിക്കുന്ന ബന്ധം …..
രവിശങ്കരുടെ ഭാര്യ പത്മയും പാട്ടുകാരന്‍ ഹരിദാസും ആയുള്ള പാട്ടുകളിലൂടെ സ്വാന്തനമായി മാറിയ ബന്ധം ..,.
രവിയുടെ നാട്ടിലെ സുഹൃത്ത് ഒരിക്കല്‍ വിലാസിനിയേടത്തീടെ വീട്ടില്‍ കയറവേ അവരുടെ ഭര്‍ത്താവ് സ്‌ക്രൂ ഡ്രൈവറിന് കുത്തിയ ചോരയുടെ മണമുള്ള കദന കഥ …….
തുടങ്ങിയ കഥകളും…….
പത്മ …
എ ഫിലിം ബൈ അനൂപ് മേനോന്‍ ….??
ഇങ്ങേര്‍ക്ക് ഇതിനും മാത്രം ഇമ്മാതിരി കഥകള്‍ എവിടുന്നു കിട്ടുന്നോ ആവോ…..
നാളെ ഒരുപക്ഷെ ക്രീം ബിസ്‌കറ്റില്‍ ക്രീം ഇല്ലാതെ വന്നേക്കാം…. എന്നാലും അവിഹിതമില്ലാത്തൊരു അനൂപ് മേനോന്‍ സിനിമ സ്വപ്നങ്ങള്‍ക്കുമപ്പുറേയാണെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ചിത്രത്തില്‍ അനൂപ് മേനോന്‍, സുരഭി ലക്ഷ്മി എന്നിവരെ കൂടാതെ ശങ്കര്‍ രാമകൃഷ്ണന്‍, ശ്രുതി രജനീകാന്ത് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നതും അനൂപ് മേനോന്‍ തന്നെയാണ്. അനൂപ് മേനോന്‍ സ്റ്റോറീസിന്റെ ബാനറില്‍ അനൂപ് മേനോന്‍ തന്നെ നിര്‍മിക്കുന്നു. ആദ്യമായാണ് അനൂപ് മേനോന്‍ ഒരു ചിത്രം നിര്‍മിക്കുന്നത്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനര്‍.

Trending

To Top