ഞാന്‍ ഗേ ആണ്; ബിഗ് ബോസില്‍ തുറന്നു പറച്ചിലുമായി അശ്വിന്‍

തന്റെ സെക്ഷ്വല്‍ ഓറിയന്റേഷന്‍ വെളിപ്പെടുത്തി ബിഗ് ബോസ് വീട്ടിലെ താരം അശ്വിന്‍. മജീഷ്യന്‍ ആയ അശ്വിന്‍ ആണ് തുറന്നു പറച്ചില്‍ നടത്തിയിരിക്കുന്നത്. താന്‍ ഗേ ആണെന്നാണ് അശ്വിന്‍ അറിയിച്ചിരിക്കുന്നത്. തങ്ങളുടെ ലെസ്ബിയന്‍ ഐഡന്റിറ്റി തുറന്നു…

ashwin about his orientation

തന്റെ സെക്ഷ്വല്‍ ഓറിയന്റേഷന്‍ വെളിപ്പെടുത്തി ബിഗ് ബോസ് വീട്ടിലെ താരം അശ്വിന്‍. മജീഷ്യന്‍ ആയ അശ്വിന്‍ ആണ് തുറന്നു പറച്ചില്‍ നടത്തിയിരിക്കുന്നത്. താന്‍ ഗേ ആണെന്നാണ് അശ്വിന്‍ അറിയിച്ചിരിക്കുന്നത്. തങ്ങളുടെ ലെസ്ബിയന്‍ ഐഡന്റിറ്റി തുറന്നു പറഞ്ഞുകൊണ്ട് ബിഗ് ബോസ് ഹൗസിലെത്തിയ അപര്‍ണയും ജാസ്മിനും ഇതിനകം തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു.

അതേസമയം അപര്‍ണയും ജാസ്മിനുമായുള്ള സംഭാഷണത്തിനിടെയാണ് അശ്വിന്റെ തുറന്നു പറച്ചില്‍. അപര്‍ണയും ജാസ്മിനും അശ്വിനും മാറിയിരിക്കുന്നതിനിടയില്‍ ഇവനൊരു രഹസ്യം പറയാനുണ്ട്, വളരെ വ്യക്തിപരമായ കാര്യമാണ് എന്നു പറഞ്ഞ് അപര്‍ണയാണ് ജാസ്മിനോട് കാര്യം അവതരിപ്പിക്കുന്നത്.

‘ഇവനൊരു കാര്യം തുറന്നു പറയാനുണ്ട്, ഇവന്‍ ഗേ ആണ്,” എന്ന് അപര്‍ണ ജാസ്മിനോട് പറയുമ്പോള്‍ ”അതെ,” എന്ന് സമ്മതിച്ചുകൊണ്ട് അശ്വിന്‍ ജാസ്മിനു കൈ കൊടുക്കുന്നു. ”ബൈസെക്ഷ്വല്‍ ആണോ?” എന്നു ജാസ്മിന്‍ തിരക്കുമ്പോള്‍ ”അല്ല, സ്ട്രിക്ക്ലി ഗേ,” എന്നാണ് അശ്വിന്‍ മറുപടി നല്‍കുന്നത്. എനിക്കു മുന്‍പു ഡൗട്ട് ഉണ്ടായിരുന്നു, പിന്നെ വ്യക്തിപരമായ കാര്യമായതു കൊണ്ട് ചോദിക്കാതിരുന്നതാണെന്ന് ജാസ്മിന്‍ പറയുന്നു.