Film News

‘ലൂസിഫറി’ന്റെ റെക്കോര്‍ഡ് തകര്‍ത്ത് ‘സ്വപ്‌ന സുന്ദരി’: പ്രധാന റോളില്‍ വിവാദ സ്വാമിയും

അമ്പത് പോസ്റ്ററുകളുമായി മലയാള സിനിമയില്‍ ശ്രദ്ധ നേടാനൊരുങ്ങി ‘സ്വപ്നസുന്ദരി’. ആക്ഷനും പ്രണയത്തിനും പ്രാധാന്യമുള്ള ചിത്രം കെ.ജെ.ഫിലിപ്പ് ആണ് സംവിധാനം ചെയ്യുന്നത്.

ഫെബ്രുവരി 13 മുതല്‍ തുടര്‍ച്ചയായി 50 ദിവസം പോസ്റ്ററുകള്‍ ഇറക്കിയാണ് ചിത്രം ശ്രദ്ധ നേടിയിരിക്കുന്നത്. ഇതിനുമുമ്പ് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തിറങ്ങിയത് ലൂസിഫര്‍ എന്ന സിനിമയ്ക്കു വേണ്ടിയായിരുന്നു. 27 പോസ്റ്ററുകളാണ് ലൂസിഫര്‍ ടീം റിലീസ് ചെയ്തത്. ആ റെക്കോര്‍ഡാണ് സ്വപ്‌ന സുന്ദരി തകര്‍ത്തിരിക്കുന്നത്.

ജനനേന്ദ്രിയം മുറിച്ച വാര്‍ത്തയിലൂടെ വിവാദ നായകനായ സ്വാമി ഗംഗേശാനന്ദയും സിനിമയില്‍ ഒരു പ്രധാന റോളില്‍ എത്തുന്നുണ്ട്. സ്വപ്നനന്ദ എന്ന സ്വാമിയായാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. സ്വാമിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ‘സത്യം എത്ര നാള്‍ കഴിഞ്ഞാലും ഒരിക്കല്‍ പുറത്തുവരും’ എന്ന അടിക്കുറിപ്പോടെയാണ് സ്വാമിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കിയത്.

എസ്.എസ്. പ്രൊഡക്ഷന്‍സിന്റെയും അല്‍ഫോണ്‍സാ വിഷ്വല്‍ മീഡിയയുടെയും ബാനറില്‍ സലാം ബി.റ്റി, സുബിന്‍ ബാബു, ഷാജു സി.ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ബിഗ് ബോസ് ഫെയിം ഡോ. രജിത്കുമാര്‍ സാനിഫ്അലി, ശിവജി ഗുരുവായൂര്‍, ശ്രീറാം മോഹന്‍, സാജന്‍ പള്ളുരുത്തി തുടങ്ങി നിരവധി ആര്‍ട്ടിസ്റ്റുകള്‍ ചിത്രത്തില്‍ പങ്കാളിത്തമറിയിക്കുന്നുണ്ട്.

Trending

To Top