എന്റെ മകൾക്ക് എങ്ങനെ അച്ഛനാകണം എന്ന് ആരും പഠിപ്പിക്കണ്ട, തുറന്നടിച്ച് ബാല

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് ബാല. ഗായികയായ അമൃത സുരേഷിനെ വിവാഹം ചെയ്തതോടെ താരത്തിന്റെ കുടുംബ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് താൽപ്പര്യം കൂടുതൽ ആയിരുന്നു. ഇവർക്കൊരു പെൺകുട്ടി കൂടി ജനിച്ചതോടെ ജീവിതം മനോഹരമായി മുന്നോട്ട്…

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് ബാല. ഗായികയായ അമൃത സുരേഷിനെ വിവാഹം ചെയ്തതോടെ താരത്തിന്റെ കുടുംബ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് താൽപ്പര്യം കൂടുതൽ ആയിരുന്നു. ഇവർക്കൊരു പെൺകുട്ടി കൂടി ജനിച്ചതോടെ ജീവിതം മനോഹരമായി മുന്നോട്ട് പോകുകയായിരുന്നു. എന്നാൽ പെട്ടന്നാണ് ബാലയും അമൃതയും തമ്മിൽ വേർപിരിയുന്നുവെന്ന വാർത്ത പുറത്ത് വന്നത്. വെറും ഗോസിപ്പുകൾ മാത്രമാണ് ഇതെന്ന് കരുതി ആദ്യം ആരാധകർ വാർത്ത തള്ളി കളഞ്ഞെങ്കിലും വീണ്ടും വാർത്തകൾ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഒടുവിൽ തങ്ങൾ വേർപിരിയാൻ പോകുന്നുവെന്നും ഇരുവരും തുറന്നു പറയുകയായിരുന്നു.ഇപ്പോള്‍ ബാലയും അമൃതയും ഔദ്യോഗികപരമായി വിവാഹ ബന്ധം വേര്‍പെടുത്തിയിരിക്കുകയാണ്.

ഇവരുടെ ഏക മകള്‍ അവന്തിക അമൃതയ്‌ക്കൊപ്പമാണ് താമസം. തങ്ങളുടെ വിവാഹ മോചനത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് ഇതുവരെ ഇരുവരും ഇത് വരെ വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഇതിന്റെ കാരണമായി പല തരത്തിലുള്ള ഗോസിപ്പുകൾ വീണ്ടും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെങ്കിലും ഇരുവരും അതിനോട് ഇത് വരെ പ്രതികരിച്ചിട്ടില്ല. ബാലയും മകളും കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങളും വിഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. ഇവയ്ക്ക് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതിന്റൊപ്പം തന്നെ  ബാല രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതായി ചില വാര്‍ത്തകള്‍ വന്നിരുന്നു. ഒപ്പം അമൃത സുരേഷിന്റെ രണ്ടാം വിവാഹത്തെ കുറിച്ചും കിംവദന്തികള്‍ പ്രചരിച്ചു.

ഇപ്പോൾ ബാല തന്റെ മകളെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ഏറെ ചർച്ച ആകുന്നത്, മകളെ പാപ്പു എന്നും അവന്തിക എന്നും പേരിട്ട് വിളിച്ചത് മുതല്‍ അവള്‍ക്കൊപ്പമുള്ള ഓരോ നിമിഷവും വിലപ്പെട്ടതാണെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം തുറന്ന് പറഞ്ഞു.

എന്റെ മകള്‍ക്ക് ഞാന്‍ എങ്ങനെ അച്ഛനാവണമെന്ന് അവരാണോ പഠിപ്പിക്കുന്നത്. ചിലപ്പോള്‍ ചിരിവരും. ഒരിക്കല്‍ ഒരു ചേച്ചി എന്നോട് പറഞ്ഞു മോള് ഹാപ്പി അല്ല. നിങ്ങള് വിട്ട് കൊടുത്തേക്ക് എന്ന്. അപ്പോള്‍ ഞാന്‍ അവരോട് നിങ്ങള്‍ക്ക് എത്ര മക്കളുണ്ടെന്ന് തിരിച്ച് ചോദിച്ചുരണ്ട് മക്കളുണ്ടെന്ന് അവര്‍ മറുപടി പറഞ്ഞു. എന്നാല്‍ എറണാകുളത്തുള്ള ഒരു അനാഥാലയത്തില്‍ അവരെ വിട്ടേക്ക്, അവിടെ നിന്ന് പഠിച്ചോട്ടെ, നിങ്ങള്‍ നോക്കെണ്ടന്ന് ഞാനും പറഞ്ഞു. എന്താ ബാല ഈ പറയുന്നേന്നായി അവര്‍. നിങ്ങള്‍ക്ക് അടുത്തുള്ളവന്റെ ജീവിതത്തില്‍ കേറി അഭിപ്രായം പറയാം. അവനന്റെ കാര്യം പറയുമ്പോള്‍ പറ്റില്ലഒരു അഭിപ്രായം പറയുമ്പോള്‍ എല്ലാവരും ചിന്തിക്കണം. അടുത്തവന്റെ ജീവിതം എന്താണെന്ന് പറയരുത്. ദൈവത്തോട് പോയി ആവശ്യമില്ലാത്ത പ്രാര്‍ഥന നടത്തരുത്. ദുഷ്ടന്‍ നല്ലവന്റെ ഫലം ചെയ്യും എന്നിങ്ങനെയുള്ള കാര്യങ്ങള്‍ നോക്കണം എന്നും താൻ പറഞ്ഞുവെന്നാണ് ബാല പറയുന്നത്