Film News

നെടുമുടി വേണുവിന്റെ മൂന്നാം ഭാര്യയായി അഭിനയിച്ചു..!! എല്ലാം ഭാഗ്യമെന്ന് ആതിര..!!

ബാലതാരമായി വന്നപ്പോഴേ മലയാളികള്‍ ശ്രദ്ധിച്ച മുഖായിരുന്നു ആതിരയുടേത്. ഭൂതകാലം എന്ന സിനിമയില്‍ ഷെയ്ന്‍ നിഗത്തിന്റെ നായികയായി അരങ്ങേറ്റം കുറിച്ച ആതിര പട്ടേല്‍, ആട് 2 വിലൂടെയും ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സംസ്‌കൃത ചിത്രമായ ഇഷ്ടിയില്‍ അന്തരിച്ച പ്രമുഖ നടന്‍ നെടുമുടി വേണുവിന്റെ കൂടെ അഭിനയിച്ചതിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി. ഇത് തന്നെയായിരുന്നു ആതിര പട്ടേലിന്റെ ആദ്യ സിനിമ.

നെടുമുടി വേണുവിന്റെ ഭാര്യയായി സംസ്‌കൃത ചിത്രമായ ഇഷ്ടിയിലാണ് താന്‍ ആദ്യം അഭിനയിച്ചത് എന്നാണ് ആതിര ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. സിനിമ സംസ്‌കൃതത്തിലായിരുന്നു. ഭാഷ കുറച്ച് വെല്ലുവിളി ആയിരുന്നുവെങ്കിലും സംസ്‌കൃതം പ്രൊഫസര്‍ കൂടിയായ സംവിധായകന്‍ ജി. പ്രഭ നന്നായി സഹായിച്ചു. ഒറ്റ ലൊക്കേഷനില്‍ തന്നെയായിരുന്നു 30 ദിവസവും ഷൂട്ടിംഗ് നടന്നത്… എന്നും താരം വ്യക്തമാക്കി. അതേസമം, നെടുമുടി വേണു എന്ന അതുല്യപ്രതിഭയ്‌ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചത് തന്റെ ഭാഗ്യമാണെന്നും ആതിര പറയുന്നു.

ചിത്രത്തില്‍ ഞാന്‍ അവതരിപ്പിച്ചത് നെടുമുടി വേണു സാറിന്റെ മൂന്നാം ഭാര്യയുടെ വേഷമായിരുന്നു. ആദ്യ സിനിമയാണെന്ന് അറിയുന്നതിനാല്‍ ഷോട്ടില്‍ നില്‍ക്കേണ്ട പൊസിഷനും ലുക്ക് എവിടെയാണ് വേണ്ടതെന്നുമൊക്കെ അദ്ദേഹം പറഞ്ഞു തരുമായിരുന്നു. ഇത്രയും സിനിമ ചെയ്തതിനിടെ തനിക്ക് ഏറ്റവും കൂടുതല്‍ എക്സൈറ്റ്മെന്റ് തോന്നിയ സിനിമ വില്ലന്‍ ആണെന്നും ചിത്രത്തില്‍ മോഹന്‍ലാലിന്റേയും മഞ്ജു വാര്യരുടേയും മകളായി അഭിനയിച്ചത്

ഭാഗ്യമാണെന്നും ആതിര പറഞ്ഞു. രണ്ട് ലെജന്റ്സിന്റെ കൂടെ സ്‌ക്രീന്‍ പങ്കിടാന്‍ സാധിച്ചത് തന്റെ ഭാഗ്യമാണ്. ലൊക്കേഷനിലും അവരോടൊപ്പമാണ് സമയം ചിലവഴിച്ചത്. എല്ലാവരോടും വളരെ സന്തോഷത്തോടെ ഇടപെടുന്ന, നല്ല കമ്പനിയാകുന്ന ശീലമാണ് രണ്ട് പേര്‍ക്കും എന്നാണ് ആതിര പറയുന്നത്.

 

Trending

To Top