Connect with us

Hi, what are you looking for?

Film News

നെടുമുടി വേണു ഓർമ്മയായിട്ട് ഇന്നേക്ക് ഒരു വർഷം !!

മലയാള സിനിമയിലെ ഏറ്റവും പ്രതിഭ നടൻമാരിൽ ഒരാളാണ് നെടുമുടി വേണു. ഏത് വേഷവും ആകട്ടെ അത് നൂറ് ശതമാനം ഉള്ളിൽ തൊടുന്ന വിധത്തിൽ അഭിനയിച്ച്‌ ഫലിപ്പിക്കാൻ കഴിവുള്ള നടൻ. നായകനായും സഹനടനായും വില്ലനായും സ്വാഭാവനടനായും ഹാസ്യനടനായും ഇദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങളും ഒട്ടനവധിയായാണ്. 73 വയസിലും അദ്ദേഹം സിനിമ മേഖല വിട്ട് വിയോഗമടയുന്നത്. ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ പികെ കേശവൻപിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടേയും മകനായി 1948 മെയ് 22 ആണ് നെടുമുടി വേണു ജനിച്ചത്. നാടകരംഗത്ത് സജീവമായിരിക്കയാണ് നെടുമുടി സിനിമയിലേക്ക് എത്തിയത്. 1978 ൽ അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. ഈ സിനിമയുടെ പേര് തന്നെയാണ് തിരുപനന്തപുറത്തെ വട്ടിയൂർകാവ് വീടിനും അദ്ദേഹം നൽകിയത്.

വിദ്യാഭ്യാസകാലത്ത് സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവം ആയിരുന്നു. ആലപ്പുഴ SD കോളേജിൽ നിന്നും ബിരുദമെടുത്ത ശേഷം കലാകൗമുദി പത്ര പ്രവർത്തകനായും ആലപ്പുഴയിൽ പാരലൽ കോളേജ് അധ്യാപകനായും പ്രവർത്തിച്ചു.500ൽ അതികം സിനിമകളിൽ നെടുമുടി വേണു അഭിനയിച്ചിട്ടുണ്ട്. 1991ൽ ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിന് മികച്ച സഹനടനുള്ള ദേഷ്യ അവാർഡ് കരസ്ഥമാക്കി. 2004 ൽ ദേഷ്യ ജൂറിയുടെ പ്രക്തേക പരാമർശത്തിനും അർഹനായി. 1981 – 87, 2003 എന്ന വർഷങ്ങളിൽ മികച്ച നടനുള്ള സംസ്ഥാന അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. മലയാളം തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ താരം ഓർമ്മയായിട്ട് ഒരു വർഷം തികയുകയാണ്, ഒട്ടനവധി വ്യക്തികളാണ് താരത്തിന് ഓർമപ്പൂക്കൾ അറിയിച്ച് എത്തിയിരിക്കുന്നത്.

nedumudi venu1

nedumudi venu1

You May Also Like