കുഞ്ഞിനെ കാത്തിരിക്കുന്ന സോനം കപൂറിന്റെ വീട്ടില്‍ സംഭവിച്ചത്..!! കോടികളുടെ നഷ്ടം..!!

ബോളിവുഡിന്റെ താരസുന്ദരിയാണ് സോനം കപൂര്‍… കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് താരം അമ്മയാകാന്‍ പോകുന്ന വിവരം ആരാധകരുമായി പങ്കുവെച്ചത്. സോഷ്യല്‍ മീഡിയ വഴിയാണ് താരം ഈ സന്തോഷ വാര്‍ത്ത പുറത്ത് വിട്ടത്. ഭര്‍ത്താവിന്റെ മടിയില്‍ കിടക്കുന്ന…

ബോളിവുഡിന്റെ താരസുന്ദരിയാണ് സോനം കപൂര്‍… കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് താരം അമ്മയാകാന്‍ പോകുന്ന വിവരം ആരാധകരുമായി പങ്കുവെച്ചത്. സോഷ്യല്‍ മീഡിയ വഴിയാണ് താരം ഈ സന്തോഷ വാര്‍ത്ത പുറത്ത് വിട്ടത്. ഭര്‍ത്താവിന്റെ മടിയില്‍ കിടക്കുന്ന ക്യൂട്ട് ചിത്രങ്ങളും നടി ഇതോടൊപ്പം പങ്കുവെച്ചിരുന്നു. നിരവധിപ്പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ച് എത്തിയത്. ഗര്‍ഭാവസ്ഥയിലൂടെ കടന്നു പോകുന്നത് കാരണം തന്നെ അഭിനയ ജീവിതത്തില്‍ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് താരം, അപ്പോഴും ചില ഉദ്ഘാടന കര്‍മ്മങ്ങള്‍ക്കെല്ലാം താരം എത്താറുണ്ട്. ഇപ്പോഴിതാ ആദ്യത്തെ കണ്‍മണിയ്ക്കായി

കാത്തിരിക്കുന്ന സോനം കപൂറിന്റെ കുടുംബത്തിലേക്ക് ഒരു ദുരന്ത വാര്‍ത്തയാണ് എത്തുന്നത്. സോനം കപൂറിന്റെയും ഭര്‍ത്താവും വ്യവസായിയുമായ ആനന്ദ് ആഹുജയുടെയും ഡല്‍ഹിയിലെ വസതിയില്‍ വന്‍ കവര്‍ച്ച നടന്നിരിക്കുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഏകദേശം രണ്ട്‌കോടിയോളം രൂപയുടെ വസ്തുക്കള്‍ നഷ്ടപ്പെട്ടെന്നാണ് വിവരം. ആഭരണങ്ങളും പണവുമാണ് മോഷണം പോയിരിക്കുന്നത്.

ആനന്ദ് ആഹുജയുടെ അച്ഛനും അമ്മയും താമസിക്കുന്ന വീട്ടിലാണ് സംഭവം നടന്നത്.. എന്നാല്‍ എങ്ങനെയാണ് മോഷണം നടന്നത് എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ആഭരണങ്ങളും പണവുമടങ്ങിയ കബോര്‍ഡ് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പൂട്ടി വച്ചത്. പിന്നീട് അത് ശ്രദ്ധിച്ചില്ല. വിലപിടിപ്പുള്ള ആഭരണങ്ങളും

പണവും നഷ്ടപ്പെട്ടത് വളരെ വൈകിയാണ് തങ്ങള്‍ അറിഞ്ഞത് എന്നാണ് കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നത്. വളരെ സന്തോഷത്തോടെ കുഞ്ഞിനെ വരവേല്‍ക്കാനായി കാത്തിരുന്ന കുടുംബത്തിലേക്ക് എത്തിയ ഈ വാര്‍ത്ത കേട്ട് ആരാധകരും ഞെട്ടലിലാണ്.