വിനീത് അതിബുദ്ധിമാനായ സംവിധായകനെന്ന് ബി. ഉണ്ണികൃഷ്ണന്‍..!!

മലയാള സിനിമാ രംഗത്തെ ഒരുപാട് മേഖലകളില്‍ തന്റെ കഴിവ് തെളിയിച്ച പ്രതിഭയാണ് വിനീത് ശ്രീനിവാസന്‍. ഗായകനായി ഈ രംഗത്തേക്ക് കടന്നു വന്ന വിനീത് പിന്നീട് നായകനായും സംവിധായകനായും എല്ലാം മാറുന്ന കാഴ്ച്ചയാണ് ആരാധകര്‍ കണ്ടത്.…

മലയാള സിനിമാ രംഗത്തെ ഒരുപാട് മേഖലകളില്‍ തന്റെ കഴിവ് തെളിയിച്ച പ്രതിഭയാണ് വിനീത് ശ്രീനിവാസന്‍. ഗായകനായി ഈ രംഗത്തേക്ക് കടന്നു വന്ന വിനീത് പിന്നീട് നായകനായും സംവിധായകനായും എല്ലാം മാറുന്ന കാഴ്ച്ചയാണ് ആരാധകര്‍ കണ്ടത്. കൈവെച്ച മേഖലകളിലെല്ലാം തന്റെ മികവ് തെളിയിക്കാനും വിനീത് ശ്രീനിവാസന് സാധിച്ചിട്ടുണ്ട്. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമ ഇതിനോടകം തന്നെ ഹിറ്റായി മാറിയിരിക്കുകയാണ്.

ഈ അവസരത്തില്‍ സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ വിനീത് എന്ന സംവിധായകനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. വിനീത് അതിബുദ്ധിമാനായൊരു സംവിധായകനാണ് എന്നാണ് ഉണ്ണികൃഷ്ണന്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്… ‘അടുത്ത കാലത്ത് ഇറങ്ങിയതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഒരു സിനിമയാണ് ഹൃദയം. വിനീതിനെ ഭയങ്കര ഇഷ്ടമാണ്.

അതിബുദ്ധിമാനായ സംവിധായകനാണ് അദ്ദേഹം. ആളുകളോട് കൃത്യമായി കണക്ട് ചെയ്യാനറിയാം. ഞാനെന്തോ ഭയങ്കര സംഭവം ആണെന്ന് പറഞ്ഞ് സിനിമ ചെയ്യാറില്ല. വളരെ സത്യസന്ധനാണ്. നമ്മുടെ എല്ലാവരുടെയും ഉള്ളില്‍ ഒരു പൈങ്കിളി ഉണ്ട്.

നമ്മള്‍ ബലം പിടിച്ച് അത് കളയുന്നതാണ്. അത് പുറത്തേക്ക് കൊണ്ടുവരാന്‍ വിനീതിന് ഒരു പ്രത്യേക കഴിവുണ്ട്. കുറച്ച് കൂടി പക്വത ആകാമായിരുന്നു എന്ന് പറയാമെങ്കിലും നമുക്ക് ഭയങ്കര ഇഷ്ടമാണ് ഈ സംഗതി. വിനീതിന്റെ പടങ്ങള്‍ എനിക്ക് വളരെ ഇഷ്ടമാണ്,’ ഉണ്ണികൃഷ്ണന്‍ പറയുന്നു.