വാടക തന്നില്ല..! തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കിയത് ഞാന്‍..! പരാതിയില്‍ കഴമ്പില്ലെന്ന് ബാബുരാജ്

മലയാള സിനിമാ രംഗത്ത് സജീവമായ നടനാണ് ബാബുരാജ്. ഇപ്പോഴിതാ നടന്‍ ഗുരുതരമായ ആരോപണങ്ങളാണ് നേരിടുന്നത്. മൂന്നാറില്‍ റവന്യൂ നടപടി നേരിടുന്ന റിസോര്‍ട്ട് പാട്ടത്തിന് നല്‍കി നടന്‍ ബാബുരാജ് ഒരു വ്യവസായിയെ കബളിപ്പിച്ചു എന്നാണ് നടന്…

മലയാള സിനിമാ രംഗത്ത് സജീവമായ നടനാണ് ബാബുരാജ്. ഇപ്പോഴിതാ നടന്‍ ഗുരുതരമായ ആരോപണങ്ങളാണ് നേരിടുന്നത്. മൂന്നാറില്‍ റവന്യൂ നടപടി നേരിടുന്ന റിസോര്‍ട്ട് പാട്ടത്തിന് നല്‍കി നടന്‍ ബാബുരാജ് ഒരു വ്യവസായിയെ കബളിപ്പിച്ചു എന്നാണ് നടന് എതിരെയുള്ള പരാതി. 40 ലക്ഷം രൂപ തട്ടിച്ചെന്നും തിരിച്ചുചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് കോതമംഗലം തലക്കോട് സ്വദേശി അരുണിന്റെ പരാതിയില്‍ പറയുന്നത്. ഇപ്പോഴിതാ തനിക്ക് എതിരെ വന്ന പരാതിയില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് നടന്‍.

താന്‍ പണം തട്ടി എന്ന് പറഞ്ഞ് വരുന്ന ഗുരുതര ആരോപണങ്ങള്‍ക്ക് കഴമ്പില്ലെന്നാണ് നടന്‍ പറയുന്നത്. താന്‍ കുറ്റം ചെയ്തിട്ടില്ല എന്നതിന് വ്യക്തമായ കാരണവും ബാബുരാജ് നിരത്തുന്നുണ്ട്. അരുണിനെ ഏല്‍പിച്ച റിസോര്‍ട്ടിന് 11 മാസത്തോളം വാടക ലഭിച്ചിരുന്നില്ല എന്നാണ് നടന്‍ പറയുന്നത്. ഇതോടെ കോടതിയെ സമീപിച്ചിരുന്നു. ആ പരാതി ഇപ്പോഴും പരിഗണനയിലാണ്. സ്റ്റാഫുകള്‍ക്ക് ഞാന്‍ ആണ് ശമ്പളം നല്‍കിയത്. ആ സ്ഥലം കിടന്ന് നശിക്കുന്നത് കണ്ട് വീണ്ടും പണം മുടക്കി അറ്റകുറ്റ പണികള്‍ ചെയ്യിച്ചു. എന്നിട്ട് റിസോര്‍ട്ട് നന്നാക്കി എടുത്തു.

അതിന് മാത്രം തനിക്ക് ചിലവായത് 67ലക്ഷം രൂപയാണെന്നും നടന്‍ പറയുന്നു. റിസോര്‍ട്ട് പുതുക്കി പണിതതോടെ താന്‍ മുടക്കിയ പണം തിരികെ തരണം എന്ന് പറഞ്ഞ് അയാള്‍ ഭീഷണിപ്പെടുത്തിയതായി നടന്‍ പറയുന്നു. അതേസമയം, 40 ലക്ഷം രൂപ തട്ടിച്ചെന്നും തിരിച്ചു ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് വ്യവസായിയായ അരുണിന്റെ പരാതിയില്‍ പറയുന്നത്.

അരുണിന്റെ പരാതിയില്‍ കോടതി നിര്‍ദ്ദേശപ്രകാരം അടിമാലി പൊലീസ് ബാബുരാജിനെതിരെ കേസെടുത്തിരുന്നു. നിലവിലെ സാഹചര്യത്തില്‍ ബാബുരാജ് ഹൈക്കോടതിയെ സമീപിച്ചതായും വിവരമുണ്ട്.