കാത്തിരുന്ന നിധി കയ്യിൽ എത്തിയ അമ്പരപ്പിൽ വിധു പ്രതാപ്, ആശംസകളുമായി ആരാധകരും

ഗായകൻ വിധു പ്രതാപും നടിയും നർത്തകിയുമായ ദീപ്തിയും പങ്ക് വയ്ക്കുന്ന വിശേഷങ്ങൾ നിമിഷ നേരങ്ങൾക്കുള്ളിൽ ആണ് വൈറൽ ആകുന്നത്. ലോക് ഡൌൺ ആയതിൽ പിന്നെ കുടുംബവും ഒത്തു കൂടുതൽ സമയം ചിലവിടാൻ സാധിക്കുന്നതിന്റെ ആഘോഷത്തിലാണ്…

ഗായകൻ വിധു പ്രതാപും നടിയും നർത്തകിയുമായ ദീപ്തിയും പങ്ക് വയ്ക്കുന്ന വിശേഷങ്ങൾ നിമിഷ നേരങ്ങൾക്കുള്ളിൽ ആണ് വൈറൽ ആകുന്നത്. ലോക് ഡൌൺ ആയതിൽ പിന്നെ കുടുംബവും ഒത്തു കൂടുതൽ സമയം ചിലവിടാൻ സാധിക്കുന്നതിന്റെ ആഘോഷത്തിലാണ് വിധു. യൂ ട്യൂബ് ചാനലിലൂടെ ദീപ്തിക്ക് ഒപ്പമുള്ള നിരവധി വീഡിയോകളാണ് വിധു പങ്കിടുക. ആരാധകർക്കായി കൊവിഡ് ജാഗ്രതാ വീഡിയോകളും ദീപ്തിയും വിധുവും ചേർന്ന് പങ്ക് വയ്ക്കാറുണ്ട്സമൂഹ മാധ്യമങ്ങളിൽ ഇവർ ഇടുന്ന പോസ്റ്റുകൾ നിമിഷ നേരം കൊണ്ടാണ് വൈറലാവാറ്. ഇപ്പോൾ താരങ്ങളുടെ പുത്തൻ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

യൂട്യൂബിന്റെ സിൽവർ പ്ലേ ബട്ടൺ സ്വന്തമാക്കിയിരിക്കുകയാണ് വിധു പ്രതാപ്, ഭാര്യയും നർത്തകിയുമായ ദീപ്‌തി പ്ലേ ബട്ടൺ ലഭിച്ച വിവരം വധുവിനെ അറിയിച്ചത്.  സർപ്രൈസിൽ കൂടിയാണ് ദീപ്തി വിധുവിന് പ്ലേ ബട്ടൺ നൽകിയത്, ഒടുവിൽ ‘നിധി’ കിട്ടിയ വിധുവിന്റെ മുഖത്ത് അമ്പരപ്പായിരുന്നു. തികച്ചും അപ്രതീക്ഷിതമായ ഒരു നേട്ടമാണ് ഇതെന്നാണ് പ്ലേ ബട്ടൺ കിട്ടിയ വിധു പറഞ്ഞത്. ദീപ്‌തിയുടെയും വധുവിന്റെയും വിധു പ്രതാപ് ഒഫീഷ്യൽ എന്ന യൂട്യൂബ് ചാനലിന് നിരവധിയാണ് ആരാധകർ. ഒരു ലക്ഷത്തി ഇരുപതിനായിരം സബ്‌സ്ക്രൈബേഴ്സാണ് ഇവരുടെ യൂട്യൂബ് ചാനലിനുള്ളത്. തങ്ങൾക്ക് പിന്തുണ നൽകിയ എല്ലാവര്ക്കും ഒരുപാട് നന്ദി പറഞ്ഞാണ് വിധു തന്റെ സന്തോഷം പങ്കുവെച്ചത്

ആലാപനം മാത്രമല്ല, തനിക്ക് അഭിനയം കൂടി വഴങ്ങും എന്ന് തെളിയിക്കുന്ന തരത്തിലുള്ള വീഡിയോകളും വിധു പങ്ക് വച്ചിട്ടുണ്ട്. ടിക് ടോക് ബാൻ ചെയ്യുന്നത് വരെ അവിടെയും താരം സജീവം ആയിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സെലിബ്രിറ്റി കപ്പിളാണ് ഗായകൻ വിധു പ്രതാപും ദീപ്തിയും. നർത്തകിയും നടിയും അവതാരകയുമായി ശ്രദ്ധ നേടിയ ദീപ്തിയും വിധു പ്രതാപും തമ്മിലുള്ള കെമിസ്ട്രിയൊക്കെ ഏവർക്കും അറിയാവുന്നതാണ്. അടുത്തിടെ പാട്ടിലൂടെ മാത്രമല്ല അഭിനയത്തിലൂടെയും ആരാധക ഹൃദയങ്ങളേറിയിരുന്നു ഇരുവരും. ടിക്ക് ടോക്കിലും ഇരുവരും സജീവമായിരുന്നു