Film News

‘അദ്ദേഹം കെട്ടിപ്പൊക്കിയ മാർക്കറ്റിലാണ് വിജയ് അടക്കം കളിച്ചത്, പുള്ളിയോളം വലിയ സ്റ്റാർ…’; വൈറൽ കുറിപ്പ്

ലിയോ വിജയാഘോഷത്തിനിടെയുള്ള വിജയ്‍യുടെ വാക്കുകൾ വലിയ ചർച്ചയായി മാറിയിരുന്നു. “പുരൈട്ചി കലൈ​ഗർ ക്യാപ്റ്റൻ എന്നത് ഒരാളെ ഉള്ളൂ. ഉല​ഗ നായകൻ എന്നാൽ ഒരാളെ ഉള്ളൂ. സൂപ്പർ സ്റ്റാർ എന്നതും ഒരാളെ ഉള്ളൂ. അതുമാതിരി തലൈ എന്നാലും ഒരാളെ ഉള്ളൂ. ജനങ്ങളാണ് രാജാക്കന്മാർ. ഞാൻ അവരുടെ ദളപതി” – എന്നാണ് വിജയ് പറഞ്ഞത്. ഇതേച്ചുറ്റി പറ്റി വലിയ ചർച്ചകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നത്. അത്തരത്തിൽ വന്ന ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. തലൈവർ കെട്ടിപ്പൊക്കിയ മാർക്കറ്റിൽ നിന്നുള്ള കളിയാണ് വിജയ് അടക്കമുള്ളവർ ഇൻഡസ്ട്രിയിൽ നടത്തിയതെന്നാണ് അജ്മൽ നിഷാദ് എന്ന ആരാധകന്റെ നിരീക്ഷണം. ഒരേയൊരു രജനി. അതിനപ്പുറം ഒരു സ്റ്റാർ മെറ്റീരിയൽ തമിഴ് നാട്ടിൽ പിറവി എടുക്കുമോ എന്നറിയില്ല. പുള്ളിയോളം വലിയ സ്റ്റാർ മെറ്റീരിയൽ ഇന്ത്യൻ സിനിമയിൽ ഉണ്ടോന്ന് സംശയം ആണെന്നും കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ഒരേയൊരു തലയെ ഉള്ളു ഒരേയൊരു ദളപതിയെ ഉള്ളു അത് പോലെ ഒരേയൊരു തലൈവരെ ഉള്ളു!!
പക്ഷെ തലൈവരുടെ കേസിൽ അദ്ദേഹം കെട്ടി പൊക്കിയ മാർക്കറ്റിൽ നിന്നുള്ള കളിയാണ് ആ ഇൻഡസ്ട്രിയൽ ഉള്ള വിജയ് അടക്കം ഉള്ളവർ എല്ലാം ചെയുന്നത് എന്ന് തോന്നിയിട്ടുണ്ട്. തോന്നൽ അല്ല അതാണ് സത്യം. അതിപ്പോ കേരള ആയാലും കർണാടക ആയാലും തെലുഗ് സ്റ്റേറ്റ് ആയാലും അത് അങ്ങനെ തന്നെയാണ് എന്ന് തോന്നുന്നു. വഴി വെട്ടിയവൻ എന്നൊക്കെ പറയില്ലേ അത് പോലൊന്നു.
രജനിക്ക് ശേഷം ഒരു വിജയ് വന്നു വിജയിക്കു ശേഷം ആ ലെവൽ എന്റർടൈൻമെന്റ് പാകജ് മഷിയിട്ട് നോക്കിയാൽ ആ ഇൻഡസ്ട്രിയൽ ഇല്ലെന്നത് ഉറപ്പാണ്. Tier 1 സീനിയർസ് 300 ഉം 400 ഉം 600 കോടി ബ്രേക്ക്‌ ചെയുമ്പോൾ അവിടെ tier 1 നു താഴെ ഉള്ള ഹീറോസിന് 100 കോടി പോലും മര്യാദക്ക് അടിക്കാൻ പോലും പറ്റുന്നില്ല എന്നതാണ് സത്യം. അതും over സീസ് നിന്ന് മാത്രം 200 കോടി ബിസിനസ്‌ വരുന്ന ഇൻഡസ്ട്രിയൽ ആണ് ഇപ്പോളത്തെ പിള്ളേരുടെ ഈ ദാരിദ്ര്യ ബോക്സ്‌ ഓഫീസ് അവസ്ഥ
രജനിയുടെ കേസിൽ പുള്ളി ചാരത്തിൽ നിന്ന് ഉയർന്നു പൊങ്ങുന്ന ഫീനിക്സ് പക്ഷി ആണെന്നുള്ള കാര്യം അവിടുത്തെ വിജയ് ഫാൻസ്‌ ഓർത്തില്ല എന്നതാണ് സത്യം. ഈ 70 കളിലും ഇമ്മാതിരി swag ഉം സ്റ്റൈലും കാണിക്കുന്ന പുള്ളിയെ പോലൊരാൾ വേറെ ആരുണ്ട് എന്നാണ്. ഒരേയൊരു രജനി. അതെ ഒരേയൊരു രജനി മാത്രം. വീണു എന്നിടത്ത് നിന്ന് പുള്ളി ഇന്റർനാഷണൽ ലെവൽ ട്രോൾ കിട്ടി നിൽക്കുന്ന ഒരു ഡയറക്ടരുടെ കൂടെ ബോക്സ്‌ ഓഫീസിനു ഇട്ട് അടിക്കുന്ന ഒരു അടിയുണ്ട്. അതാണ് രജനി
70 കളിലും ഏത് കാരീർ ഏകദേശം തീർന്ന് എന്ന് കരുതുന്ന സൈഡ് റോൾ പോലും ചെയ്യാൻ ആരോഗ്യം സമ്മതിക്കുമോ എന്നു ആളുകൾ ചോദിച്ചു തുടങ്ങുന്ന 70 കളിൽ ആണ് പുള്ളി നിവർന്നു നിന്ന് ഇൻഡസ്ട്രിയൽ പീക്കിൽ നിൽക്കുന്ന വിജയേ ബോക്സ്‌ ഓഫീസ് നമ്പർസിൽ വെല്ലു വിളിക്കുന്നത്. അതാണ് രജനി .
വിജയ് എന്റെ അഭിപ്രായത്തിൽ നിലവിൽ സൗത്തിലെ തന്നെ ഏറ്റവും മികച്ച ബോക്സ്‌ ഓഫീസ് emperor സിൽ ഒരാൾ ആണ്. സൗത്തിലെ എല്ലാ സ്റ്റേറ്റിലും craze വെച്ച് നോക്കിയാൽ ഏറ്റവും മികച്ചവനും. ആ വിജയ് തകർക്കുന്നത് ഒരു 73 കാരന്റെ ബോക്സ്‌ ഓഫീസ് നമ്പർ ആണ് എന്ന് പറയുമ്പോ ആ 73 കാരന്റെ റേഞ്ച് ഏത് ലെവലിൽ ആയിരിക്കണം
ഞാൻ ആദ്യം പറഞ്ഞ സെന്റെൻസ് ഒന്ന് തിരുത്തി പറഞ്ഞു കൊള്ളട്ടെ
ഒരേയൊരു തലയെ ഉള്ളു എന്നല്ല ഒരേയൊരു ദളപതിയെ ഉള്ളു എന്നല്ല ഒരേയൊരു രജനിയെ ഉള്ളു അതാണ് സത്യം. തമിഴ് സിനിമ ഇന്നേവരെ പ്രൊഡ്യൂസ് ചെയ്തവരിൽ ഏറ്റവും മികച്ചവൻ. പുള്ളിയുടെ സിനിമയിലെ ഡയലോഗ് കടമെടുത്താൽ
The only one The super one 💥
ഏതെങ്കിലും ഒരാളുടെ സ്റ്റാർടം കണ്ടു ഞാൻ അന്തം വിട്ടിട്ട് ഉണ്ടെങ്കിൽ അത്ഭുതപെട്ടിട്ട് ഉണ്ടെങ്കിൽ അത് പുള്ളിയുടെ തന്നെയാകും. ഈ 73 കളിലും സ്വന്തം ടെറിറ്ററിയിൽ അടിച്ചു നിൽകുന്നവൻ കിങ്. അപ്പോൾ ആണ് പുള്ളി ഓവർസീസ് അടക്കം ഇമ്മാതിരി ഹ്യൂജ് നമ്പർ ഇട്ട് വെക്കുന്നത്.
ഒരേയൊരു രജനി. അതിനപ്പുറം ഒരു സ്റ്റാർ മെറ്റീരിയൽ തമിഴ് നാട്ടിൽ പിറവി എടുക്കുമോ എന്നറിയില്ല..
he is unmatchable. No one can imitate his style & mannerisam
അതിപ്പോ പുള്ളി മേക്കപ്പ് ഇല്ലാതെ റോഡിൽ കൂടി വെറുതെ നടന്നു പോയാലും കിട്ടുന്ന ഒരു swag & സ്റ്റൈൽ ഉണ്ട്.
പുള്ളിയോളം വലിയ സ്റ്റാർ മെറ്റീരിയൽ ഇന്ത്യൻ സിനിമയിൽ ഉണ്ടോന്ന് സംശയം ആണ്.

Trending

To Top