ബറോസിനെ കുറിച്ചൊരു വമ്പന്‍ പ്രഖ്യാപനം നടത്തി മോഹന്‍ലാല്‍! വീഡിയോയും പുറത്ത് വിട്ടു!!

അഭിനയ രംഗത്ത് വിസ്മയങ്ങള്‍ തീര്‍ത്ത ആരാധകരുടെ പ്രിയപ്പെട്ട താരം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ബറോസ്. ഇത്രയും വര്‍ഷത്തെ അഭിനയസമ്പത്തുള്ള അദ്ദേഹം ഒരു സംവിധായകന്റെ വേഷത്തില്‍ എത്തുമ്പോള്‍ ആരാധകരും വലിയ ആവേശത്തിലാണ്. അതുകൊണ്ട്…

അഭിനയ രംഗത്ത് വിസ്മയങ്ങള്‍ തീര്‍ത്ത ആരാധകരുടെ പ്രിയപ്പെട്ട താരം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ബറോസ്. ഇത്രയും വര്‍ഷത്തെ അഭിനയസമ്പത്തുള്ള അദ്ദേഹം ഒരു സംവിധായകന്റെ വേഷത്തില്‍ എത്തുമ്പോള്‍ ആരാധകരും വലിയ ആവേശത്തിലാണ്. അതുകൊണ്ട് തന്നെ സിനിമയുടേതായി പുറത്ത് വരുന്ന ഓരോ വിശേഷങ്ങളും ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ ബറോസ് എന്ന് പേരിട്ടിരിക്കുന്ന സിനിമയെ കുറിച്ച് മോഹന്‍ലാല്‍ പുറത്ത് വിട്ട കൂടുതല്‍ വിശേഷങ്ങളാണ് ആരാധകരുടെ ആവേശം കൂട്ടുന്നത്.

ആശിര്‍വാദ് സിനിമാസിന്റെ യുട്യൂബ് ചാനലില്‍ പുറത്തിറക്കിയ വീഡിയോയില്‍ ആണ് മോഹന്‍ലാലും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും ഇതേ കുറിച്ച് സംസാരിച്ചത്. സിനിമ ഇതിനോടകം പാക്ക്അപ്പ് ആയതാണ്.. ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നിരുന്നു.. ഇപ്പോഴിതാ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലുള്ള സിനിമയുടെ പുതിയ വിശേഷങ്ങളാണ് മോഹന്‍ലാല്‍ വീഡിയോയിലൂടെ പങ്കുവെച്ചത്. ബറോസ് ഈ വര്‍ഷം സെന്‍സര്‍ ചെയ്യാനാണ് തങ്ങളുടെ ശ്രമമെന്ന് വീഡിയോയില്‍ അദ്ദേഹം പറയുന്നു..

ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളില്‍ അധികവും വിദേശത്ത് വെച്ചാണ് നടക്കുന്നത് എന്നും അദ്ദേഹം അറിയിക്കുന്നു. ഇതില്‍ കൂടുതല്‍ വര്‍ക്കുകളും തായ്‌ലാന്‍ഡിലാണ് നടക്കുന്നത്. മ്യൂസികിന് വലിയ പ്രാധാന്യം ഉള്ള ചിത്രത്തിന്റെ മ്യൂസിക് മിക്‌സ് ചെയ്യേണ്ടത് ലോസ് ഏഞ്ചല്‍സിലാണത്രെ. ഇതൊരു ത്രീഡി ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്.

ഈ വര്‍ഷം സെന്‍സര്‍ ചെയ്യാന്‍ പറ്റിയാല്‍ അടുത്ത വര്‍ഷം മാര്‍ച്ചിനുള്ളില്‍ സിനിമ കൊണ്ടുവരും.. എന്നാണ് മോഹന്‍ലാല്‍ അറിയിച്ചിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ പേരില്‍ ആന്റണി പെരുമ്പാവൂരാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. വലിയൊരു ക്യാന്‍വാസിലാണ് ഞാന്‍ ഈ സിനിമ ഇറക്കുന്നത് എന്ന് മോഹന്‍ലാല്‍ നേരത്തെ തന്നെ തന്റെ പ്രേക്ഷകരെ അറിയിച്ചിരുന്നു.