Connect with us

Hi, what are you looking for?

Film News

അതിജീവിത എല്ലാം തുറന്നു പറയുന്നു, ഈ കാര്യങ്ങൾ പുറത്തു വന്നത് അനുഗ്രഹമായിട്ടു തോന്നുന്നു!!

അതിജീവിത കഴിഞ്ഞ ദിവസം ആണ് മുഖ്യമന്ത്രിയെ നേരിട്ട് കാണുകയും, കാര്യങ്ങൾ തുറന്നു പറയുകയും ചെയ്യ്തിരുന്നത്. എന്നാൽ മന്ത്രിയെ കണ്ടതിനു ശേഷം അതിജീവിതയെ മാധ്യമങ്ങൾ വളയുകയും ചെയ്യ്തു. ഒരുപാട് വര്ഷങ്ങള്ക്കു ശേഷമാണ് മാധ്യമങ്ങളുമായി അതിജീവിത സംസാരിക്കുന്നതു. മന്ത്രിയെ കണ്ടത്തിനു ശേഷം ഈ സർക്കാരിനോട് വളരെ നന്ദി ഉണ്ടെന്നും അതിജീവിത അറിയിച്ചു. ഈ കേസ് അന്വേഷണം സത്യ സന്ധമായി തന്നെ തുടരുമെന്നും മന്ത്രി വാക്ക് പറഞ്ഞിട്ടുണ്ടെന്നും അതിജീവിത പറയുന്നു. അതുപോലെ ഗവണ്മെന്റിന്റെ ഭാഗത്തു നിന്നും തനിക്കു എല്ലാ വിധ സപ്പോർട്ടും ഉണ്ടാകുമെന്നും പറയുന്നു. താൻ അക്രമിക്ക പെട്ട വിവരം അന്ന് പറഞ്ഞില്ലായിരുന്നെങ്കിൽ തന്റെ ജീവിതത്തെ അവർ ഭീഷണി മുഴക്കി കൊണ്ടിരുന്നേനെ, ഒരുപാടു പ്രതിസന്ധികളും ബുദ്ധിമുട്ടുകളും താൻ ഈ അഞ്ചു വര്ഷം  അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. തന്നെ ഒരുപാടു സപ്പോർട്ട് ചെയ്ത സമൂഹത്തിനോട് ഒരുപാടു നന്ദി ഉണ്ടെന്നും അതിജീവിത പറയുന്നു.അഞ്ചുവര്ഷത്തോളം കോടതിക്കാര്യങ്ങളുമായി മുന്നോട്ടു പോയതുകൊണ്ട് പലതും പുറത്തുവരാൻ പറ്റില്ലായിരുന്നു. എന്നാൽ ഇപ്പോൾ എല്ലാം പുറത്തു വന്നത് വലിയ ഒരു അനുഗ്രഹം ആയിട്ടു തോന്നുന്നു നടി പറഞ്ഞു.


എന്തായാലും ഒരു വലിയ ആശ്വാസം ഉണ്ടെന്നും നടി വെക്തമാക്കി. എന്റെ ബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കും ഈ കേസിന്റെ മുന്നോട്ടുള്ള പുരോഗതിയെ കുറിച്ച് അറിയുമായിരുന്നു. ഈ കേസ് അവസാനിച്ചോ എന്ന് പലരും ചോദിച്ചു എന്നാൽ ഇപ്പളും പോരാടുവാണെന്നും നടി പറയുന്നു. താൻ ഇനിയും സിനിമയിൽ സജീവമാകൻ പോകുന്നു എന്നുള്ള വിവരവും നടി വെളിപ്പെടുത്തി. മന്ത്രി പറഞ്ഞ തന്നോടുള്ള വാക്കുകൾ തനിക്കു ആശ്വാസം നൽകുന്നുണ്ടെന്നും നടി പറയുന്നു. ഇനിയും ഏതൊരു പെൺകുട്ടിക്കും ഈ അവസ്ഥ വന്നാൽ അവർ ഒളിച്ചു വെക്കാതെ എല്ലാം തുറന്നു പറയണം എന്നും താരം പറഞ്ഞു, തനിക്കു നീതി ലഭിക്കുമെന്നു വിശ്വാസം ഇപ്പോൾ ഉണ്ടെന്നും നടി പറയുന്നു.

You May Also Like