Film News

പ്രിയതമയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍..!

തന്റെ പ്രിയതമ അമാല്‍ സൂഫിയയ്ക്ക് പിറന്നാള്‍ ദിനാശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍. അമാലിനൊപ്പമുള്ള ഒന്നില്‍ അധികം ഫോട്ടോകള്‍ പങ്കുവെച്ചാണ് ദുല്‍ഖര്‍ ആശംസകള്‍ നേര്‍ന്ന് എത്തിയത്. സോഷ്യല്‍ മീഡിയ വഴി തങ്ങളുടെ പ്രിയ നടന്റെ ജീവിത സഖിയ്ക്ക് ആശംസകള്‍ നേര്‍ന്ന് ആരാധകരും മറ്റ് പ്രിയപ്പെട്ടവരും എത്തുന്നു. എന്റെ പ്രിയപ്പെട്ട ആം, ജന്മദിനാശംസകള്‍ നേരുന്നു! എന്ന് കുറിച്ചാണ് ദുല്‍ഖര്‍ സല്‍മാന്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോകളും ഹൃദ്യമായ ഒരു പിറന്നാള്‍ ആശംസകള്‍ നേരുന്ന കുറിപ്പും പങ്കുവെച്ചിരിക്കുന്നത്.

എന്റെ പ്രിയപ്പെട്ട ആം, ജന്മദിനാശംസകള്‍ നേരുന്നു! നമ്മള്‍ ഒരുമിച്ച് ആഘോഷിച്ച ഒരു ഡസനോളം ഇത് അടയാളപ്പെടുത്തുന്നു. ഈ സമയം എല്ലാം എങ്ങോട്ടാണ് പോയത്. എനിക്ക് പ്രായമാകുകയാണ്, പക്ഷേ നീ അതേ പോലെ തന്നെയിരിക്കുന്നു. ഞാന്‍ അകലെയായിരുന്നപ്പോള്‍ പോലും മകള്‍ക്ക് അച്ഛനും അമ്മയും ആയി നിന്നതിന് നന്ദി.. നമ്മുടെ ജീവിതത്തില്‍ പുതിയ അധ്യങ്ങള്‍ എഴുതി ചേര്‍ക്കാനും നീയും എന്നെ സഹായിച്ചു..

നീ ഇഷ്ടപ്പെട്ടത് പോലെ ഒരു ജന്മദിനം ആയിരിക്കട്ടെ ഇതും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ ജന്മദിനവും നിന്റെ ഇഷ്ടം പോലെ, ലളിതവും മധുരവും നിങ്ങളുടെ ആളുകളാല്‍ ചുറ്റപ്പെട്ടതും സ്‌നേഹം നിറഞ്ഞതുമാവട്ടെ. ഒരിക്കല്‍ കൂടി പിറന്നാള്‍ ആശംസകള്‍.. നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു..

എന്നാണ് ദുല്‍ഖര്‍ കുറിച്ചത്. അമാലിന് ആശംസകള്‍ നേര്‍ന്ന് നസ്രിയ അടക്കമുള്ളവരും എത്തുന്നുണ്ട്. മലയാളി പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട താരജോഡിയാണ് ദുല്‍ഖറും അമാലും. അമാല്‍ സിനിമാ രംഗത്ത് പ്രവര്‍ത്തിച്ചിട്ടില്ലെങ്കില്‍ കൂടി ഇവരെ പ്രേക്ഷകര്‍ക്ക് വലിയ ഇഷ്ടമാണ്.

 

View this post on Instagram

 

A post shared by Dulquer Salmaan (@dqsalmaan)

Trending

To Top