ഡാന്‍സ് മേരി റാണി..!! തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായി ഭാവന!!

വര്‍ഷങ്ങള്‍ക്കിപ്പുറം ഭാവനയുടെ ഏറ്റവും പുതിയ മലയാള ചിത്രം റിലീസിന് ഒരുങ്ങുകയാണ്. പ്രിയ താരത്തിന്റെ തിരിച്ച് വരവ് ആഘോഷമാക്കി മാറ്റുകയാണ് മലയാളി ആരാധകര്‍. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഭാവന പങ്കുവെച്ച ഡാന്‍സ് വീഡിയോ ആണ് വൈറലായി…

വര്‍ഷങ്ങള്‍ക്കിപ്പുറം ഭാവനയുടെ ഏറ്റവും പുതിയ മലയാള ചിത്രം റിലീസിന് ഒരുങ്ങുകയാണ്. പ്രിയ താരത്തിന്റെ തിരിച്ച് വരവ് ആഘോഷമാക്കി മാറ്റുകയാണ് മലയാളി ആരാധകര്‍. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഭാവന പങ്കുവെച്ച ഡാന്‍സ് വീഡിയോ ആണ് വൈറലായി മാറുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം പുതിയ ഡാന്‍സ് വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുന്നത്.

ഡാന്‍സ് മേരി റാണി എന്ന ഹിന്ദി ഗാനത്തിന് ചുവടുവെച്ചാണ് ഭാവന ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുന്നത്. തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായി ആരാധകര്‍ക്ക് മുന്നില്‍ എത്തിയ താരത്തിന്റെ വീഡിയോ വൈറലായി മാറുകയാണ്. ജോബിന്‍ മാസ്റ്റര്‍ക്കൊപ്പമാണ് ചടുലതയാര്‍ന്ന നൃത്തച്ചുവടുകളുമായി ഭാവന എത്തിയത്. ഭാവനയുടെ ഈ ഡാന്‍സ് വീഡിയോയ്ക്ക് കൈയ്യടിച്ച് ആരാധകരും എത്തുന്നു. അതേസമയം, ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്.

നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന സിനിമ. സിനിമാ രംഗത്തിന് പുറമെ സോഷ്യല്‍ മീഡിയയിലെ നിറസാന്നിധ്യമാണ് ഭാവന. എപ്പോഴും ഫോട്ടോഷൂട്ടുകളും വീഡിയോകളും സുഹൃത്തുക്കള്‍ക്കൊപ്പമുള്ള വിശേഷങ്ങളും എല്ലാം പങ്കുവെച്ച് ഭാവന എത്താറുണ്ട്. മലയാളത്തില്‍ നിന്ന് വിട്ടുനിന്നപ്പോഴും ഇതര ഭാഷാ ചിത്രങ്ങളില്‍ സജീവമായിരുന്നു താരം. ഷറഫുദ്ദീന്‍ ആണ് ഭാവനയ്‌ക്കൊപ്പം പുതിയ മലയാള ചിത്രത്തില്‍ നായക വേഷത്തില്‍ എത്തുന്നത്.

ഭാവന വളരെ മികച്ചൊരു നടിയാണ് എന്നും.. അവരെ ഇത്രയും വര്‍ഷം മലയാള സിനിമ മിസ് ചെയ്തു എന്നുമായിരുന്നു ഭാവനയ്‌ക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെച്ച് ഷറഫുദ്ദീന്‍ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നത്. ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന സിനിമയ്ക്ക് ശേഷവും ഭാവന മലയാള സിനിമകളില്‍ സജീവമാകുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.